കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിനൊപ്പം കേന്ദ്രം; എല്‍ഡിഎഫിനൊപ്പം സംസ്ഥാനം... ഷാഫി പറമ്പിലും പത്മജയും ജയിക്കും, ബിജെപിക്ക് 2

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമായ മേല്‍ക്കൈ ഇടതുപക്ഷത്തിന് പ്രവചിക്കപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ രണ്ടറ്റങ്ങളിലും ഇടതുപക്ഷം മുന്നേറ്റം നടത്തിയപ്പോള്‍ മധ്യകേരളം യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇടതുപക്ഷത്തിന് മേല്‍ക്കൈ പ്രവചിക്കുന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ രണ്ടു റിപ്പോര്‍ട്ടുകള്‍....

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

വൈരുധ്യമായ റിപ്പോര്‍ട്ടുകള്‍

വൈരുധ്യമായ റിപ്പോര്‍ട്ടുകള്‍

ഇടതുപക്ഷം 77 മുതല്‍ 85 വരെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ശക്തമായ മല്‍സരമാണ് നടന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിരുദ്ധ റിപ്പോര്‍ട്ടുകള്‍.

ബിജെപിയുടെ കാര്യം

ബിജെപിയുടെ കാര്യം

ബിജെപിക്ക് രണ്ട് സീറ്റ് കിട്ടാന്‍ സാധ്യതയുണ്ട് എന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നേമം നഷ്ടപ്പെട്ടേക്കാമെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ മഞ്ചേശ്വരം, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങളിലാണ് സാധ്യത പറയുന്നത്. ബിജെപി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാലക്കാട് ഇ ശ്രീധരന്‍ തോല്‍ക്കുമത്രെ.

മധ്യകേരളം ചുവക്കില്ല

മധ്യകേരളം ചുവക്കില്ല

മധ്യകേരളത്തിലാണ് യുഡിഎഫ് മുന്നേറ്റം പ്രവചിച്ചിട്ടുള്ളത്. എക്കാലത്തും യുഡിഎഫിനൊപ്പം നിന്നതാണ് മധ്യകേരളത്തിന്റെ ചരിത്രം. എന്നാല്‍ കേരള കോണ്‍ഗ്രസ് കളം മാറിയ സാഹചര്യത്തില്‍ മധ്യകേരളം ചുവക്കുമെന്നാണ് കരുതിയിരുന്നത്. മറിച്ചാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

മറ്റൊരു ചരിത്രം പിറക്കും

മറ്റൊരു ചരിത്രം പിറക്കും

എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ഭീഷണി സൃഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ട്വന്റി 20 കുന്നത്തുനാട്ടില്‍ വിജയിക്കാനുള്ള സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ കക്ഷിയാണ് ട്വന്റി 20. ഇവര്‍ നിയമസഭയില്‍ അക്കൗണ്ട് തുറന്നാല്‍ അത് ചരിത്ര സംഭവമാകും.

എം സ്വരാജിന് സാധ്യതയില്ല

എം സ്വരാജിന് സാധ്യതയില്ല

കൊല്ലം മണ്ഡലത്തില്‍ നടന്‍ മുകേഷും കുണ്ടറയില്‍ ജെ മേഴ്‌സിക്കുട്ടിയമ്മയും തോല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളത്ത് എല്‍ഡിഎഫിന് ഒരു സീറ്റ് കുറഞ്ഞ് മൂന്നില്‍ ഒതുങ്ങും. തൃപ്പൂണിത്തുറയില്‍ എം സ്വരാജ് പരാജയപ്പെടുമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. കളമശേരി, കോതമംഗലം, വൈപ്പിന്‍ എന്നിവിടങ്ങളില്‍ ജയിക്കും.

ഇടുക്കിയിലെ മണ്ഡലങ്ങള്‍

ഇടുക്കിയിലെ മണ്ഡലങ്ങള്‍

മന്ത്രി എംഎം മണി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വിജയം ആവര്‍ത്തിക്കും. ദേവികുളം സിപിഎം നിലനിര്‍ത്തും. എന്നാല്‍ ഇടുക്കി ജില്ലയിലെ മറ്റു മൂന്ന് മണ്ഡലങ്ങളായ പീരുമേട്, തൊടുപുഴ, ഇടുക്കി എന്നിവിടങ്ങളില്‍ യുഡിഎഫ് ജയിക്കുമെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങള്‍

ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങള്‍

കോട്ടയത്തും തൃശൂരും യുഡിഎഫ് മേല്‍ക്കൈ നേടുമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലായില്‍ ജോസ് കെ മാണി ജയിക്കും. തൃശൂരില്‍ സുരേഷ് ഗോപിയെ പിന്നിലാക്കി പത്മജ വേണുഗോപാല്‍ കുതിക്കും. പാലക്കാട് ശ്രീധരനെ പരാജയപ്പെടുത്തി ഷാഫി പറമ്പില്‍ മണ്ഡലം നിലനിര്‍ത്തും. കോന്നി യുഡിഎഫ് തിരിച്ചുപിടിക്കും. കായംകുളത്ത് അരിത ബാബുവിനാണ് മേല്‍ക്കൈ.

 റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഇങ്ങനെ

റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഇങ്ങനെ

തിരുവനന്തപുരത്തെ നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെല്ലാം ഇടതുപക്ഷം ജയിക്കും. മലപ്പുറത്തെ 16ല്‍ 13 മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിക്കും. പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും ലഭിച്ച വിവരങ്ങളും ബൂത്തു തിരിച്ചുള്ള റിപ്പോര്‍ട്ടും കണക്കാക്കിയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളിവട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളി

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
State Intelligence reports predict LDF Win; But Central Intelligence reports says UDF Win in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X