കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ജൂനിയര്‍ ഓപ്പണ്‍ ചെസ്: അഭിനവ് രാജ്, സിജി,തീര്‍ത്ഥ, ആനന്ദ്രാജ്, അഭിഷേക് ജേതാക്കള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇന്ത്യന്‍ ചെസ് അക്കാഡമി വയനാട് ചാപ്റ്റര്‍ ബത്തേരി ഹോട്ടല്‍ റീജന്‍സിയില്‍ സംഘടിപ്പിച്ച സംസ്ഥാന ഓപ്പണ്‍ ജൂണിയര്‍ ക്യാഷ്പ്രൈസ് ചെസ് ടൂര്‍ണമെന്റില്‍ 10 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഫിഡേ റേറ്റഡ് താരവും വയനാട് കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ വി.എസ്. അഭിനവ്രാജ് ഒന്നാം സ്ഥാനം നേടി. ആലപ്പുഴയുടെ ശിവനാരായണനാണ് രണ്ടാം സ്ഥാനം.

13 വയസില്‍ താഴെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടിന്റെ സി.ജി. തീര്‍ത്ഥയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇതേ ജില്ലയില്‍നിന്നുള്ള വി.എസ്. ആനന്ദ്രാജും ഒന്നാമതെത്തി. 16 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയില്‍നിന്നുളള ദേശീയതാരം ടി.എം. അഭിഷേക് ഒന്നാം സ്ഥാനവും വയനാടിന്റെ ബി. ദേവാനന്ദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വയനാടിന്റെ മികച്ച കളിക്കാരനായി അനന്തുകൃഷ്ണയെ തെരഞ്ഞെടുത്തു.

 chess

ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍. സാബു ഉദ്ഘാടനം ചെയ്തു. ഐസിഎ പ്രസിഡന്റ് കല്‍പ്പന ബിജു അധ്യക്ഷത വഹിച്ചു. വയനാട് ചെസ് അക്കാഡമി പ്രസിഡന്റ് ജയ്സണ്‍ കെ. ജോസ്, സെക്രട്ടറി വി.ആര്‍. സന്തോഷ്, ട്രഷറര്‍ പി.സി. ബിജു, ഗണേഷ് ചോലകംപള്ളി, പി.എസ്. വിനീഷ് എന്നിവര്‍ പ്രസംഗിച്ചു. ഐസിഎ സെക്രട്ടറി ആര്‍. രമേഷ് സ്വാഗതം പറഞ്ഞു. സമാപന സമ്മേളനത്തില്‍ മീനങ്ങാടി ശ്രീമയ് അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ സുഭാഷ്ചന്ദ്രബോസ് സമ്മാനവിതരണം നടത്തി.

English summary
state junior championship wayanad natives hit the game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X