ആവേശം അലയടിച്ചു; ഉദുമയില്‍ ദേശീയ കബഡിക്ക് തുടക്കം
ഉദുമ: കാണികളില്‍ ആവേശം തീര്‍ത്ത് ഉദുമ പള്ളത്ത് വിഎന്‍എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. എതിര്‍കോര്‍ട്ടില്‍ നുഴഞ്ഞുകയറി രണ്ടും മൂന്നുംപേരെ പുറത്താക്കിയും കുതിച്ചുവന്ന റൈഡറെ പൊക്കിയെടുത്ത് പുറത്തെറിഞ്ഞും പ്രമുഖ കബഡി താരങ്ങള്‍ ഗ്രൗണ്ടില്‍ നിറഞ്ഞുകളിച്ചപ്പോള് ഉദുമയിലെ കാണികള്‍ക്കത് കണ്കുളിര്മ്മയുള്ള കാഴ്ചയായി.
കര്‍ണാടക മന്ത്രി എച്ച്എം രേവണ്ണയാണ് നാലുനാള്‍ നീണ്ടുനില്‍ക്കുന്ന ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. എന്‍എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. മാര്‍ച്ച് പാസ്റ്റിന് കെ. കുഞ്ഞിരാമന് എം.എല്‍.എ സല്യൂട്ട് സ്വീകരിച്ചു. ഇന്റര്‍നാഷണല്‍ കബഡി ഫെഡറേഷന് സ്ഥാപക പ്രസിഡണ്ട് ജനാര്‍ദ്ദന സിംഗ് ഗലോട്ട് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, സുധീര്‍ മഞ്ചേശ്വരം, എന്‍.എ സുലൈമാന്‍, ഹക്കീം കുന്നില്‍, അബ്ദുല്‍ റഹ്മാന്, കെ. ശ്രീകാന്ത്, ടി. ജോസ് തയ്യല്‍, പ്രവീണ്‍ രാജ് സംസാരിച്ചു. കെ. അഹമ്മദ് ഷെരീഫ് സ്വാഗതവും എ.വി ഹരിഹര സുദനന്‍ നന്ദിയും പറഞ്ഞു. അമേച്വര്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ദിനേശ് പട്ടേല്‍ ഇന്ത്യന്‍ പതാകയുര്‍ത്തി. കേരള, ജില്ലാ കബഡി അസോസിയേഷന് പ്രസിഡണ്ടുമാരായ സുധീര്‍കുമാര്‍ മഞ്ചേശ്വരം, പ്രവീണ്‍ രാജ് ഉദുമ എന്നിവര്‍ സംസ്ഥാന, ജില്ലാ പതാകകള്‍ ഉയര്‍ത്തി.

ബിഎസ്എഫ് യുപി പൊലീസ്, ബിപിസിഎല്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ടീമുകള്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടി.
അമച്വര്‍ കബഡി ഫെഡറേഷന് ഓഫ് ഇന്ത്യ, കേരള കബഡി അസോസിയേഷന്, കാസര്‍കോട് കബഡി അസോസിയേഷന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്ക് നാലാംവാതുക്കല്, ഏവീസ് ഗ്രൂപ്പ് ഉദുമ എന്നിവര്‍ ചേര്‍ന്നാണ് 26 ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് ഉദുമ പള്ളത്ത് വേദി ഒരുക്കിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications