കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലെയേയും ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കണം: ബിജെപി

Google Oneindia Malayalam News

കോഴിക്കോട്: സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ്സുമായി സഖ്യചര്‍ച്ചകള്‍ നടത്താതെ മൂവരും ലയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കോണ്‍ഗ്രസ്സിലേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണം. 28 സംസ്ഥാനങ്ങളില്‍ ഒരുമിക്കാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് ആയിക്കൂട എന്ന് നേതാക്കള്‍ വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെക്കൂടി ഉള്‍പ്പെടുത്തി മന്ത്രി സഭ പുന:സംഘടിപ്പിക്കണം.

ഇടത് വലത് സഖ്യത്തിന്റെ ഭാഗമായാണോ സോളാര്‍ കേസ് അന്വേഷണം നിലച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. ഇനിയും സഖ്യമെന്ന പേരില്‍ ജനങ്ങളെ പറ്റിക്കരുത്. മൂവരും ലയിക്കുന്നതോടെ കേരള രാഷ്ട്രീയത്തിലെ മാലിന്യം നീക്കം ചെയ്യപ്പെട്ട് സ്വഛ്ഭാരത് നടപ്പിലാകും. പാലക്കാട് ഒരുമിച്ച് അവിശ്വാസം കൊണ്ടുവന്നവര്‍ ചെങ്ങന്നൂരില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്‍ഡിഎയെ നേരിടാന്‍ ചങ്കൂറ്റം കാണിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.

pk krishnadas

ഏപ്രില്‍ 16ന് നടന്ന വാട്‌സാപ്പ് ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഡിഎ താനൂരിലേക്ക് മെയ് അഞ്ചിന്മാര്‍ച്ച് നടത്തും. ആലത്തിയൂരില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന് ബിജെപി സംസ്ഥാന

അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കും. സിപിഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ്സ് എന്നിവയില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയത് എങ്ങനെയെന്ന് നേതൃത്വം വ്യക്തമാക്കണം. വര്‍ഗ്ഗീയ കലാപം അഴിച്ചുവിടാനുള്ള ശ്രമമാണ് നടന്നത്. ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളില്‍ കൊള്ള നടത്തി, ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ത്തു. ഇത് എങ്ങനെ സംഭവിച്ചു എന്നത് സംസ്ഥാന പോലീസ് അന്വേഷണത്തില്‍ വ്യക്തമാകില്ല. ഗൂഡാലോചനയക്ക് പിന്നിലെ അന്താരാഷ്ട്ര ബന്ധം പുറത്ത് കൊണ്ടുവരാന്‍ ദേശീയ ഏജന്‍സിക്കേ കഴിയൂ.

ലോക്കപ്പില്‍ പോലീസുകാര്‍ ചവുട്ടികൊലപ്പെടുത്തിയ ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അട്ടപ്പാടിയിലെ മധുവിന്റെ വീട്ടില്‍ നിന്ന് വാരാപ്പുഴയിലേക്ക് എന്‍ഡിഎ മാര്‍ച്ച് നടത്തും. മെയ് ഏവ്, എട്ട് തീയതികലില്‍ നടക്കുന്ന മാര്‍ച്ച് സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കും.അട്ടപ്പാടിയില്‍ നിന്ന് എറണാകുളം പറവൂര്‍വരെ വാഹന പ്രചരണജാഥയും അവിടെ നിന്ന് റാലിയും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
state ministry should reconstruct with oommen chandy and ramesh chennithala says bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X