ഇരട്ടച്ചങ്കുള്ള മുഖ്യന് ആ ഇരട്ട എൻജിനുള്ള വിമാനം പറത്താനാവില്ലേ... ആറ് കോടിയ്ക്ക് വാങ്ങിയ വിമാനം
തിരുവനന്തപുരം: എയര്‍ കേരള എന്ന പേരില്‍ കേരളം ഒരു വിമാന കമ്പനി തുടങ്ങും എന്നൊക്കെ വലിയ പ്രഖ്യാപനം നടന്നിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ പ്രഖ്യാപനം. ആ വാഗ്ദാനം നടപ്പിലായില്ലെങ്കിലും ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിന്നിറങ്ങും മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഒരു വിമാനം വാങ്ങിയിരുന്നു. ഇരട്ട എന്‍ജിനുള്ള വിമാനം.
ഇട്ടച്ചങ്കന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രി ആയപ്പോഴും ഇരട്ടെ എന്‍ജിനുള്ള ആ വിമാനം ഉപയോഗിക്കാതെ കിടക്കുകയാണ്. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ വിമാനം ഉള്ളപ്പോള്‍ ആയിരുന്നു മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത് ഓഖി ദുരന്തം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘത്തെ പരിശോധിക്കാന്‍ പാര്‍ട്ടി ജില്ലാ സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പറന്നത്. അത് വലിയ വിവാദം ആവുകയും ചെയ്തു.

ആറ് കോടി രൂപയ്ക്ക് വാങ്ങിയതാണ് സംസ്ഥാന സര്‍ക്കാരിന്റെ വിമാനം. 2013 ല്‍ ആയിരുന്നു വിമാനം വാങ്ങാനുള്ള തീരുമാനം. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിക്ക് വേണ്ടിയാണ് വിമാനം വാങ്ങിയത് എങ്കിലും, ലക്ഷ്യം വച്ചത് മുഖ്യമന്ത്രി അടക്കമുള്ള വിഐപികളുടെ അടിയന്തര യാത്രകള്‍ കൂടി ആയിരുന്നു. അതിന് വേണ്ടിയാണ് ഇരട്ട എന്ജിന് ഉള്ള വിമാനം തിരഞ്ഞെടുത്തതും.
വിമാനം വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഗണേഷ് കുമാര്‍ ആയിരുന്നു മന്ത്രി. പക്ഷേ, വിമാനം വാങ്ങി ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പറക്കല്‍ പരിശീലനത്തിന് ഒറ്റ എന്ജിന് ഉള്ള നാല് വിമാനങ്ങള്‍ വേറേയും ഉണ്ട്. എന്തായാലും ഇരട്ട എന്‍ജിനുള്ള വിമാനം കഴിഞ്ഞ നാല് വര്‍ഷമായി ഹാംഗറില്‍ തന്നെ ആണ് ഉള്ളത്. ഇത് പറപ്പിക്കാനുള്ള നടപടിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയുടെ സര്‍ക്കാര്‍ ഒന്ന് മനസ്സ് വച്ചാല്‍ മാത്രം മതിയാകും. ഇത് നേരത്തെ തന്നെ ചെയ്തിരുന്നെങ്കില്‍ ഓഖി ഫണ്ടില്‍ നിന്ന് പണമെടുത്ത് ഹെലികോപ്റ്റര്‍ യാത്ര നടത്തി എന്ന ചീത്തപ്പേരും ഒഴിവാക്കാമായിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications