കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കുള്ള മുഖ്യന് ആ ഇരട്ട എൻജിനുള്ള വിമാനം പറത്താനാവില്ലേ... ആറ് കോടിയ്ക്ക് വാങ്ങിയ വിമാനം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എയര്‍ കേരള എന്ന പേരില്‍ കേരളം ഒരു വിമാന കമ്പനി തുടങ്ങും എന്നൊക്കെ വലിയ പ്രഖ്യാപനം നടന്നിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ പ്രഖ്യാപനം. ആ വാഗ്ദാനം നടപ്പിലായില്ലെങ്കിലും ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിന്നിറങ്ങും മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഒരു വിമാനം വാങ്ങിയിരുന്നു. ഇരട്ട എന്‍ജിനുള്ള വിമാനം.

ഇട്ടച്ചങ്കന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോഴും ഇരട്ടെ എന്‍ജിനുള്ള ആ വിമാനം ഉപയോഗിക്കാതെ കിടക്കുകയാണ്. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ വിമാനം ഉള്ളപ്പോള്‍ ആയിരുന്നു മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് ഓഖി ദുരന്തം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘത്തെ പരിശോധിക്കാന്‍ പാര്‍ട്ടി ജില്ലാ സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പറന്നത്. അത് വലിയ വിവാദം ആവുകയും ചെയ്തു.

Pinarayi Vijayan

ആറ് കോടി രൂപയ്ക്ക് വാങ്ങിയതാണ് സംസ്ഥാന സര്‍ക്കാരിന്റെ വിമാനം. 2013 ല്‍ ആയിരുന്നു വിമാനം വാങ്ങാനുള്ള തീരുമാനം. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിക്ക് വേണ്ടിയാണ് വിമാനം വാങ്ങിയത് എങ്കിലും, ലക്ഷ്യം വച്ചത് മുഖ്യമന്ത്രി അടക്കമുള്ള വിഐപികളുടെ അടിയന്തര യാത്രകള്‍ കൂടി ആയിരുന്നു. അതിന് വേണ്ടിയാണ് ഇരട്ട എന്‍ജിന്‍ ഉള്ള വിമാനം തിരഞ്ഞെടുത്തതും.

വിമാനം വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഗണേഷ് കുമാര്‍ ആയിരുന്നു മന്ത്രി. പക്ഷേ, വിമാനം വാങ്ങി ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പറക്കല്‍ പരിശീലനത്തിന് ഒറ്റ എന്‍ജിന്‍ ഉള്ള നാല് വിമാനങ്ങള്‍ വേറേയും ഉണ്ട്. എന്തായാലും ഇരട്ട എന്‍ജിനുള്ള വിമാനം കഴിഞ്ഞ നാല് വര്‍ഷമായി ഹാംഗറില്‍ തന്നെ ആണ് ഉള്ളത്. ഇത് പറപ്പിക്കാനുള്ള നടപടിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയുടെ സര്‍ക്കാര്‍ ഒന്ന് മനസ്സ് വച്ചാല്‍ മാത്രം മതിയാകും. ഇത് നേരത്തെ തന്നെ ചെയ്തിരുന്നെങ്കില്‍ ഓഖി ഫണ്ടില്‍ നിന്ന് പണമെടുത്ത് ഹെലികോപ്റ്റര്‍ യാത്ര നടത്തി എന്ന ചീത്തപ്പേരും ഒഴിവാക്കാമായിരുന്നു.

'കളങ്ക രഹിതനായി' മോഹന്‍ദാസ് പറയുന്നു- ഹിന്ദുക്കൾക്ക് നീതി കിട്ടാൻ തെരുവിൽ കലാപം നടത്തണം; അർത്ഥം...?'കളങ്ക രഹിതനായി' മോഹന്‍ദാസ് പറയുന്നു- ഹിന്ദുക്കൾക്ക് നീതി കിട്ടാൻ തെരുവിൽ കലാപം നടത്തണം; അർത്ഥം...?

ഫേസ്ബുക്കിനെ നയിക്കാൻ താൻ തന്നെ കേമൻ!!! ഒരു അവസരം കൂടി... എല്ലാം പെട്ടെന്ന് തീരില്ലെന്ന് സുക്കർബർഗ് ഫേസ്ബുക്കിനെ നയിക്കാൻ താൻ തന്നെ കേമൻ!!! ഒരു അവസരം കൂടി... എല്ലാം പെട്ടെന്ന് തീരില്ലെന്ന് സുക്കർബർഗ്

വിവാഹനിശ്ചയം 'വ്ലോഗ്' ആക്കി ചരിത്രം സൃഷ്ടിച്ച് ഒരു മലയാളി... സുജിത് ഭക്തന്റെ വീഡിയോ വൈറല്‍വിവാഹനിശ്ചയം 'വ്ലോഗ്' ആക്കി ചരിത്രം സൃഷ്ടിച്ച് ഒരു മലയാളി... സുജിത് ഭക്തന്റെ വീഡിയോ വൈറല്‍

English summary
State owned double engine flight still kept in Hanger- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X