India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏതൊക്കെ പ്ലാസ്റ്റിക് വസ്തുക്കളാണ് നിരോധിച്ചത്; പട്ടികയുമായി സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്

Google Oneindia Malayalam News

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് അവസാനമായി.പലചരക്ക് സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിന് മുകളിലുള്ള കവറുകളും ഉപയോഗിക്കുന്നത് തുടരാം.

.ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും ഉപയോഗിക്കാം. ഇവയുടെ കാര്യത്തില്‍ ആയിരുന്നു ആശയക്കുഴപ്പം നിലനിന്നിരുന്നത്. ജൂലൈ 1നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര തീരുമാനം പ്രാബല്യത്തില്‍ വന്നത്.

 ഓഫ് സ്‌ക്രീനിലും സൂപ്പര്‍ സ്റ്റാര്‍; കൊടുത്തവാക്ക് പാലിച്ച് സുരേഷ് ഗോപി; സാക്ഷിയായി രാധികയും.. ഓഫ് സ്‌ക്രീനിലും സൂപ്പര്‍ സ്റ്റാര്‍; കൊടുത്തവാക്ക് പാലിച്ച് സുരേഷ് ഗോപി; സാക്ഷിയായി രാധികയും..

പട്ടിക പ്രകാരം നിരോധിച്ചവ: പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ്, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ഇയര്‍ ബഡ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പര്‍ ഇല, കാന്‍ഡി സ്റ്റിക്, തെര്‍മോക്കോള്‍, സ്റ്റിറോഫോം എന്നിവ ഉപയോഗിച്ചു നിര്‍മിച്ച പ്ലേറ്റ്,

'തോണിയിറക്കി, ഞങ്ങളും തയ്യാറായി, മുമ്പ് പ്രദേശം മഴയിൽ മുങ്ങിയിരുന്നു'; കലാഭവൻ മണിയുടെ സഹോദരൻ'തോണിയിറക്കി, ഞങ്ങളും തയ്യാറായി, മുമ്പ് പ്രദേശം മഴയിൽ മുങ്ങിയിരുന്നു'; കലാഭവൻ മണിയുടെ സഹോദരൻ

കപ്പ്, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ് (ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കാം), പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ബലൂണ്‍, പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ്, 500 മില്ലിലീറ്ററില്‍ താഴെ കുടിവെള്ളം പാക്ക് ചെയ്ത കുപ്പി, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്‌ലെക്‌സ് വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം, സ്വീറ്റ് ബോക്‌സ്.

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    പട്ടിക പ്രകാരമുള്ള ബദലുകള്‍: വളമാക്കി മാറ്റാവുന്ന ക്യാരി ബാഗ്, തുണി ബാഗ്, പേപ്പര്‍ ബാഗ്, പോളി ലാക്റ്റിക് ആസിഡ് (പിഎല്‍എ) ആവരണമുള്ള പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ സ്‌ട്രോ, പ്ലാസ്റ്റിക് കണ്ടെയ്‌നര്‍, തടി സ്പൂണ്‍, സ്റ്റീല്‍ സ്പൂണ്‍, വളമാക്കാവുന്ന ഗാര്‍ബേജ് ബാഗ്, പലചരക്ക്, പലഹാരം എന്നിവ പാക്ക് ചെയ്യുന്ന 50 മൈക്രോണിനു മുകളിലുള്ള കവര്‍.

    English summary
    State Pollution Control Board has published a list of banned plastic materials in Kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X