Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന സ്കൂൾ കായികോത്സവം: എറണാകുളം ബഹുദൂരം മുന്നിൽ, രണ്ട് മീറ്റ് റെക്കോർഡുകൾ പിറന്നു!

പാല: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പോയിന്റ് നിലയിൽ എറണാകുളം ബഹുദൂരം മുന്നിൽ. 205 പോയിന്റുമായാണ് എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുന്നത്. തൊട്ടു പിന്നിൽ 134 പോയിൻ‌റുമായി പാലക്കാടുമുണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനം കാഴ്ചവെച്ച അനുമോള്‍ തമ്പി ട്രിപ്പിള്‍ സ്വര്‍ണ്ണവും കരസ്ഥമാക്കി.

മീറ്റിന്റെ മൂന്നാം ദിനമായ ഞായറാഴ്ച രണ്ടു മീറ്റു റെക്കോര്‍ഡുകള്‍ പിറന്നതിനൊപ്പം മണിപ്പൂരുകാരന്‍ താങ്ജം അലര്‍ട്‌സണ്‍ സിങ് നാലാം സ്വര്‍ണ്ണവും സ്വന്തമാക്കി. ഹര്‍ഡില്‍സ് മല്‍സരങ്ങളിലാണ് ഇന്ന് രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നത്. കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ അപര്‍ണ റോയിയും പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ സൂര്യജിത്തുമാണ് മീറ്റ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്ചവച്ചത്.

State School Athletic Meet

ശനിയാഴ്ച 100 മീറ്ററിലും സ്വര്‍ണം നേടിയ അപര്‍ണയുടെ രണ്ടാം സ്വര്‍ണമാണിത്. കോതമംഗലം സെന്റ് ജോര്‍ജിന് വേണ്ടി മത്സരിച്ച താങ്ജം സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടം, ലോങ്ജംപ്, 80 മീറ്റര്‍ ഹര്‍ഡില്‍സ്, 4*100 മീറ്റര്‍ റിലേ എന്നിവയിലാണ് സ്വർണ്ണം നേടിയത്. മീറ്റിൽ മൂന്നാം സ്ഥാനത്ത് 86 പോയിന്റുമായി കോഴിക്കോടാണുള്ളത്. 72 പോയിന്റുമായി തിരുവനന്തപുരം തൊട്ട് പിറകിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+