സ്കൂള്‍ കായികോത്സവം;അജ്മലും വിനിയും വേഗമേറിയ താരങ്ങള്‍...പാലക്കാടിന് ഇരട്ട സ്വര്‍ണ്ണം...
സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന്റെ അജ്മലും വിനിയും വേഗമേറിയ താരങ്ങളായി
തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന്റെ അജ്മലും വിനിയും വേഗമേറിയ താരങ്ങളായി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.96 സെക്കന്റിലാണ് പാലക്കാട് കല്ലടി സ്കൂളിലെ അജ്മല്‍ ഫിനിഷ് ചെയ്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.63 സെക്കന്റിലാണ് പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിനി പി വി ഒന്നാമതെത്തിയത്. ഈ രണ്ടു വിജയത്തോടെ സീനിയര്‍ വിഭാഗം 100 മീറ്ററില്‍ പാലക്കാട് ഇരട്ട സ്വര്‍ണ്ണം നേടി.
100 മീറ്റര്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സായിയിലെ സി അഭിനവും,ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സോഫിയ സണ്ണിയും ഒന്നാമതെത്തി. സബ്ജൂനിയര് ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ മലപ്പുറം കടകശേരി സ്കൂളിലെ ശ്രീരാഗും, സബ്ജൂനിയര് പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോട് ഉഷ സ്കൂളിലെ എല്‍ഗയും ഒന്നാമതായി ഫിനിഷ് ചെയ്തു.

100 മീറ്ററില്‍ വടക്കന്‍ ജില്ലകളിലെ സ്കൂളുകളുടെ ആധിപത്യമാണ് കാണാന്‍ കഴിഞ്ഞത്.കലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications