സ്‌കൂള്‍ കായികമേള ഡിസംബര്‍ 8 ന്
തിരുവനന്തപുരം: അധ്യാപകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന സ്‌കൂള്‍ കായിക മേള ഡിസംബര്‍ എട്ട് മുതല്‍ നടക്കും. നവംബര്‍ 20 മുതല്‍ തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന കായികമേളയാണ് മാറ്റിവച്ചത്.
അഞ്ഞൂറില്‍ താഴെ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളില്‍ ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്നതിനെ ചൊല്ലിയായിരുന്നു പ്രശ്‌നം. ഇതേ തുടര്‍ന്ന് അധ്യാപകരും കായിക വിദ്യാര്‍ത്ഥികളും സമരവുമായി രംഗത്തെത്തുകയും ചെയ്തു.

ഡിസംബര്‍ 8 മുതല്‍ 11 വരെ തിരുവനന്തപുരത്ത് മുന്‍ നിശ്ചയിച്ച വേദിയില്‍ തന്നെയാണ് കായിക മേള നടക്കുക. നവംബര്‍ 18 ന് തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും പ്രതിഷേധം മൂലം പലയിടത്തും ജില്ലാ തല കായിക മേളകളും പൂര്‍ത്തിയായിരുന്നില്ല. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കായിക മേളയില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പല ജില്ലകളിലും ഇനിയും കായിക മേളകള്‍ പൂര്‍ത്തിയാകേണ്ടതായും ഉണ്ട്.
ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് നവംബര്‍ 26 ന് വിജയവാഡയില്‍ തുടങ്ങും. അതുകൊണ്ട് തന്നെ കായിക മേള ഡിസംബറിലേ ഉണ്ടാകൂ എന്ന് ആദ്യമേ വ്യക്തമാിരുന്നു.












Click it and Unblock the Notifications