സംസ്ഥാന സ്കൂൾ കലോത്സവം; കിരീടത്തിനായി കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം
കൊല്ലം:62-ാമത് സ്കൂൾ കലോത്സവത്തിൽ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 484 പോയിന്റുമായി കണ്ണൂരാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 473 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാം സ്ഥാനത്ത് മുന്നേറുന്നു. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. നേരത്തെ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമായിരുന്നു.
ആതിഥേയരായ കൊല്ലത്തിന് 470 പോയിന്റാണ് ഉള്ളത്. 458 പോയിന്റുള്ള തൃശൂരും 448 പോയിന്റുള്ള എറണാകുളവും 445 പോയിന്റുള്ള മലപ്പുറവുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.ഹൈസ്കൂൾ വിഭാഗത്തിൽ 246 പോയിന്റാണ് കണ്ണൂരിന് ലഭിച്ചത്. 242 പോയിന്റാണ് പാലക്കാടിന് ഉള്ളത്.

പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് 121 പോയിന്റുമായി സ്കൂള്‍ തലത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 58 പോയിന്റുകളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 63 പോയിന്റുകളുമാണ് ബി.എസ്.എസ് ഗുരുകുലത്തിനുള്ളത്. ഹൈസ്കൂള്‍ വിഭാഗം സംസ്കൃത കലോത്സവത്തില്‍ 25 പോയിന്റുമായി ബി.എസ്.എസ് ഗുരുകുലം മൂന്നാം സ്ഥാനത്താണ്.
ഹയർസെക്കൻഡറി വിഭാഗത്തിൽ 238 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. പാലക്കാടിനും കോഴിക്കോടിനും 233 പോയിന്റ് വീതമുണ്ട്.ഇതുവരെ 54 ശതമാനം മത്സരങ്ങള്‍ പൂര്‍ത്തിയായി. ജനവരി 5 നായിരുന്നു കലോത്സവം ആരംഭിച്ചത്. കോഴിക്കോടായിരുന്നു കഴിഞ്ഞ തവണ കലോത്സവത്തിൽ കിരീടം സ്വന്തമാക്കിയത്.
സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം: സമാപനം ഇന്ന്
44-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം നാളെ (ജനുവരി ആറ്) വൈകിട്ട് ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ദേവസ്വം-പാര്‍ലമെന്ററികാര്യ-പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന് എം.എല്‍.എ അധ്യക്ഷനാകും.
129 പോയിന്റുമായി തൃശൂരും കോഴിക്കോടും മുന്നില്‍
പാലക്കാടിന് 107 പോയിന്റ് വെള്ളിയാഴ്ച വൈകിട്ട് 5.30 വരെയുള്ള ഫലം അനുസരിച്ച് 129 പോയിന്റുമായി തൃശൂരും കോഴിക്കോടും മുന്നേറുന്നു. 127 പോയിന്റുമായി മലപ്പുറം ജില്ലയാണ് തൊട്ടുപിന്നാലെയുള്ളത്. 107 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുണ്ട്. സ്കൂള്‍തലത്തില്‍ 123 പോയിന്റുകളുമായി കൊടുങ്ങല്ലൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളാണ് മുന്നിട്ടുനില്‍ക്കുന്നത്. 115 പോയിന്റുകളുമായി കോഴിക്കോട് ടെക്നിക്കല്‍ ഹൈസ്കൂള്‍ തൊട്ടുപുറകിലുണ്ട്. 109 പോയിന്റുമായി കോക്കൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളും 101 പോയിന്റുമായി ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളും മാറ്റുരക്കുന്നുണ്ട്. വിവിധ വേദികളിലായി 28 മത്സര ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications