സ്‌കൂള്‍ കലോല്‍സവം; സ്വര്‍ണക്കപ്പ് തിരിച്ചുപിടിച്ച് കണ്ണൂര്‍; തൃശൂരിന് രണ്ടാം സ്ഥാനം
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് കണ്ണൂരിന്. അവസാന നിമിഷം വരെ ആവേശം നിലനിര്‍ത്തിയ പോരാട്ടത്തിന് ഒടുവിലാണ് ഒന്നാം സ്ഥാനം നേടി കണ്ണൂര്‍ കലാകിരീടം ഉറപ്പിച്ചത്. തൃശൂരാണ് രണ്ടാം സ്ഥാനത്തുള്ളത്. കോഴിക്കോട് മൂന്നാം സ്ഥാനത്തും. കലോത്സവത്തിന്റെ തുടക്കം മുതല്‍ തന്നെ കണ്ണൂരും തൃശൂരും കപ്പിനു വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. അന്തിമഫലങ്ങള്‍ വന്നതോടെ നിലവിലെ ചാമ്പ്യന്മാരായ തൃശൂര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നേരിയ പോയിന്റുകളുടെ വ്യത്യാസത്തില്‍ കൈവിട്ടുപോയ കപ്പാണ് കണ്ണൂര്‍ വീണ്ടെടുത്തത്.
ആരാണ് സ്വര്‍ണക്കപ്പ് നേടിയെടുക്കുക എന്ന കാര്യത്തില്‍ രാവിലെ മുതല്‍ ഉദ്യോഗത്തിന്റെ നിമിഷങ്ങളിലൂടെയാണ് കലോത്സവ നഗരി കടന്നുപോയത്. അവസാന മത്സരഫലം വന്നതോടു കൂടിയാണ് കണ്ണൂര്‍ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടുന്നത്. വഞ്ചിപ്പാട്ട് ആയിരുന്നു അവസാന മത്സരം. ഇതിന്റെ ഫലം കൂടി വന്നതോടെയാണ് കണ്ണൂര്‍ ജേതാക്കളായത്.

ഇക്കുറി വെറും അഞ്ചു പോയിന്റിന്റെ വ്യത്യാസത്തിലാണ് തൃശൂരിനെ കണ്ണൂര്‍ മറികടന്നത്. 1023 പോയിന്റാണ് കണ്ണൂര്‍ സ്വന്തമാക്കിയത്. 1018 പോയിന്റ് ആണ് ആതിഥേയരായ തൃശൂരിന് ലഭിച്ചത്. 1013 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്. കണ്ണൂരിനും തൃശൂരിനും കോഴിക്കോടിനും പുറമേ പാലക്കാടും കൊല്ലവും ആണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം.
അപ്പീല്‍ ഫലങ്ങളും കൂടി കണക്കിലെടുത്താണ് കണ്ണൂര്‍ ജേതാക്കളായത്. ആവേശകരമായ പോരാട്ടമാണ് ഇക്കുറി ജില്ലകള്‍ തമ്മില്‍ ഉണ്ടായത്. തുടക്കം മുതല്‍ കണ്ണൂര്‍ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ മൂന്നാമതായിരുന്നു. അന്ന് തൃശൂര്‍ ചാമ്പ്യന്മാര്‍ ആയപ്പോള്‍ പാലക്കാട് ആയിരുന്നു രണ്ടാം സ്ഥാനത്ത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് അല്‍പ സമയത്തിനകം സമാപന സമ്മേളനം നടക്കും. സമാപന സമ്മേളനത്തില്‍ മോഹന്‍ലാലാണ് മുഖ്യാതിഥി. പ്രതിപക്ഷ നേതാവ് വീഡിയോ സതീശന്‍ ആണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.












Click it and Unblock the Notifications