കലോത്സവത്തിൽ കല്ലുകടി മാത്രം! കലവറയ്ക്ക് സമീപം മൂത്രപ്പുര, പൂട്ടി പോകുമെന്ന് പഴയിടം...

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂർ: പൂരനഗരിയിൽ വിരുന്നെത്തിയ 58-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടക്കത്തിലേ കല്ലുകടി. സംഘാടകരുടെ അശ്രദ്ധയും അലംഭാവവും കാരണം മിക്കവരും വട്ടംചുറ്റി. കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിയും സംഘാടകരുടെ അശ്രദ്ധ കാരണം പൊറുതിമുട്ടി.

ആണും പെണ്ണും തമ്മിലുള്ള എല്ലാ ബന്ധവും ലൈംഗികമാണെന്നാണ് ബൽറാമിന്റെ ചിന്താഗതി!തുറന്നടിച്ച് 'അയൽക്കാരൻ'

കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ സ്ത്രീയുടെ മാല പൊട്ടിച്ചോടി! ആ സ്ത്രീ നടി മീരാ വാസുദേവ്, ഇതാണ് ശരിക്കും സംഭവിച്ചത്... വീഡിയോ വ്യാജം...

കലോത്സവ നഗരിയിലെ പാചകപ്പുരയോട് ചേർന്ന് സംഘാടകർ മൂത്രപ്പുര സ്ഥാപിച്ചതാണ് പഴയിടത്തെ ചൊടിപ്പിച്ചത്. കുറേസമയം കഴിഞ്ഞിട്ടും പാചകപ്പുരയിൽ നിന്ന് മൂത്രത്തിന്റെ ഗന്ധം വിട്ടുപോകാതായതോടെ പഴയിടത്തിന് ക്ഷമ നശിച്ചു.

കലവറ പൂട്ടി പോകും...

കലവറ പൂട്ടി പോകും...

പാചകപ്പുരയിൽ നിന്ന് മൂത്രത്തിന്റെ മണം പോകാതായതോടെയാണ് പഴയിടം മോഹനൻ നമ്പൂതിരിക്ക് ക്ഷമ നശിച്ചത്. തുടർന്ന് പഴയിടം മോഹനൻ നമ്പൂതിരി സംഘാടകരുമായി ഇടഞ്ഞു. ഇങ്ങനെയാണെങ്കിൽ കലവറ പൂട്ടി തന്റെ പണി നോക്കി പോകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

ബയോ ടോയ്ലെറ്റ്...

ബയോ ടോയ്ലെറ്റ്...

പാചക കലവറയുടെ സമീപത്തുണ്ടായിരുന്ന ബയോ ടോയ്ലെറ്റാണ് പ്രശ്നങ്ങൾക്കാണ് വഴിവെച്ചത്. കലോത്സവ നഗരിയിൽ തയ്യാറാക്കിയ താൽക്കാലിക ബയോ ടോയ്ലെറ്റുകളിലൊന്നാണ് സംഘാടകർ പാചകപ്പുരയുടെ സമീപത്തും സ്ഥാപിച്ചത്. എന്നാൽ ബയോ ടോയ്ലറ്റിൽ നിന്നും മൂത്രത്തിന്റെ ഗന്ധം രൂക്ഷമായതോടെ പാചക കലവറയിലും നിൽക്കാൻ വയ്യാത്ത സ്ഥിതിയായി.

 എടുത്തുമാറ്റി...

എടുത്തുമാറ്റി...

താൻ കലവറ പൂട്ടി പോകുമെന്ന് പഴയിടം ഭീഷണി മുഴക്കിയതോടെ സംഘാടകർ പാചകപ്പുരയിലേക്ക് ഓടിയെത്തി. ബയോ ടോയ്ലറ്റ് സ്ഥാപിച്ചത് തൊഴിലാളികൾക്ക് സംഭവിച്ച പിഴവാണെന്നും, എത്രയും പെട്ടെന്ന് പാചകപ്പുരയുടെ സമീപത്ത് നിന്ന് ടോയ്ലറ്റ് എടുത്തുമാറ്റുമെന്നും സംഘാടകർ അറിയിച്ചു. ഇതോടെയാണ് ക്ഷുഭിതനായി നിന്നിരുന്ന പഴയിടം മോഹനൻ നമ്പൂതിരി അൽപ്പമൊന്ന് അയഞ്ഞത്.

വർഷങ്ങളായി...

വർഷങ്ങളായി...

വർഷങ്ങളായി പഴയിടം മോഹനൻ നമ്പൂതിരിയാണ് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഭക്ഷണമൊരുക്കുന്നത്. തനത് കേരള ശൈലിയിലുള്ള ഭക്ഷണവിഭവങ്ങൾക്ക് പുറമേ, പഴയിടത്തിന്റെ സർപ്രൈസ് പായസങ്ങളും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ഇത്തവണയും മത്സരാർത്ഥികൾക്കായി പഴയിടത്തിന്റെ സർപ്രൈസ് പായസം കാത്തിരിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
state school kalolsavam, thrissur;pazhayidam gets angry about toilet.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്