• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംസ്ഥാന സ്കൂൾ കലോത്സവം ഉപേക്ഷിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത...നിയന്ത്രണങ്ങൾ

  • By Desk

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമാണ് സംസ്ഥാന സ്കൂൾ കലോത്സവം. ആയിരക്കണക്കിന് കുട്ടികളാണ് ഓരോ വർഷവും കലാമേളയിൽ മാറ്റുരയ്ക്കാനായി എത്തുന്നത്. വിദേശികളടക്കമുള്ളവർ എത്താറുണ്ട് കേരളത്തിന്റെ മുഖമുദ്രകൂടിയായ കലോത്സവം കാണാൻ.

പിണറായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതെന്തിന്? വിശദീകരണവുമായി കുറിപ്പ് വൈറല്‍

എന്നാൽ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സ്കൂൾ കലോത്സവം മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ അടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. സംസ്ഥാന സർക്കാർ ഓണാഘോഷം ഒഴിവാക്കിയതുപോലെ കലോത്സവവും ഒഴിവാക്കുന്നുവെന്നായിരുന്നു പ്രചാരണം. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

വ്യാജ വാർത്ത

വ്യാജ വാർത്ത

സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സ്കൂൾ കലോത്സവം നടത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചതായാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. അതേസമയം വിജയികളെ ദേശീയ മേളയ്ക്ക് അയക്കേണ്ടതിനാൽ സ്കൂൾ കായിക മേള പതിവ് പോലെ നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിചരിച്ചത്. ജില്ലാ മത്സര ഫലം സംസ്ഥാന ഫലമായി പരിഗണിക്കുമെന്നും കുട്ടികൾക്ക് ഗ്രേസ് മാർക്ക് നഷ്ടമാകില്ലെന്നും വന്നതോടെ വാർത്ത സത്യമാണെന്ന് കരുതി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

കലോത്സവം മാറ്റില്ല

കലോത്സവം മാറ്റില്ല

എന്നാൽ ഇത്തരം പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻ കുമാർ വ്യക്തമാക്കി. പ്രളയക്കെടുതിയെ അതിജീവിച്ച് തന്ന `മികവിന്റെ വർഷം' എന്ന ആശയം യാഥാർത്ഥ്യമാക്കും വിതം പഠന-പാഠ്യേതര പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുനരാവിഷ്കരിച്ച് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 ആർഭാടങ്ങൾ ഒഴിവാക്കും

ആർഭാടങ്ങൾ ഒഴിവാക്കും

സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടമായതിനാൽ പതിവ് ആർഭാടങ്ങൾ ഒഴിവാക്കിയായിരിക്കും കലോത്സവം നടത്തുക. കലോത്സവത്തിന്റെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയേക്കും. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ വിവിധ തലങ്ങളിൽ നടന്നുവരികയാണ്. ഈ മാസം ഏഴിന് അധ്യാപക സംഘടനകൾ ഉൾപ്പെടുന്ന ക്യൂഐപി മോണിറ്ററിംഗ് സമിതി യോഗം ചേർന്ന് നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കും. ഇതിന് ശേഷമാകും അന്തിമ തീരുമാനം.

ആലപ്പുഴയിൽ

ആലപ്പുഴയിൽ

ഡിസംബർ 5 മുതൽ 9 വരെ ആലപ്പുഴയിൽ വെച്ച് സംസ്ഥാന സ്കൂൾ കലോത്സവം നടത്താനായിരുന്നു തീരുമാനിച്ചിരുന്നു. പ്രളയം രൂക്ഷമായ ആലപ്പുഴയിൽ നിന്നും കലോത്സവ വേദി മാറ്റുമോ എന്നതിനെക്കറിച്ച് വ്യക്തമല്ല. കാലവർഷം രൂക്ഷമായതോടെ ആലപ്പുഴയിൽ നിന്നും കലോത്സവം മാറ്റിയെന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാലൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

നിങ്ങൾക്കും സഹായിക്കാം

നിങ്ങൾക്കും സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

കടമ മറന്നില്ല, മകള്‍ക്ക് സല്യൂട്ടടിച്ച് അച്ഛന്‍; അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി പോലീസ് സേന

English summary
state school youth festival will not cancell; dpi to media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more