കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം സംഘർഷ ഭരിതം; വ്യാപക ആക്രമണം, അക്രമികളെ കുടുക്കാൻ പോലീസിന്റെ ഓപ്പറേഷൻ ബ്രോക്കൻ വിൻഡോ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
    സംസ്ഥാനം സംഘർഷ ഭരിതം | #Sabarimala | #Hartal In Kerala | Oneindia Malayalam

    തിരുവനന്തപുരം: ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനം സംഘർഷഭരിതമായി. സംസ്ഥാനമൊട്ടാകെ വ്യാപകമായ അക്രമണമാണ് ഹർത്താൽ അനുകൂലികൾ അഴിച്ചുവിട്ടത്. പലയിടത്തും ബിജെപി-സിപിഎം പ്രവർത്തകർ ഏറ്റമുട്ടി. തൃശൂരിൽ മൂന്നും കാസർഗോഡ് ഒന്നും വീതം ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. വ്യാപാരികൾ കടകൾ തുറന്നുവെങ്കിലും പ്രതിഷേധക്കാർ കടകൾ അടിച്ചു തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.

    മലയീൻകീഴും നെടുമങ്ങാട്ടും വൻ സംഘർഷം ഉണ്ടായി. പതിനഞ്ചോളം വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർത്തു. നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായി. സംസ്ഥാനത്തെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായത്.കൂടുതൽ വിശദാംശങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം

    Newest First Oldest First
    11:58 PM, 3 Jan

    പാലക്കാട് നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടുവരെ നിരോധനാജ്ഞ. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
    11:35 PM, 3 Jan

    ശബരിമലയില്‍ യുവതികളെ ആസൂത്രിതമായി കയറ്റിയതിനു പിന്നില്‍ മാവോവാദി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിഅന്വേഷിക്കണമെന്നും വി മുരളീധരൻ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് നിവേദനം നല്‍കി.
    9:33 PM, 3 Jan

    കേരളത്തിൽ ഹർത്താൽ സമയം കഴിഞ്ഞും അക്രമങ്ങൾ തുടരുന്നു. വിവിധ പാർട്ടി ഓഫീസുകൾക്ക് നേരെ അക്രമപരമ്പര തുടരുന്നു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയായിരുന്നു ഹർത്താൽ.
    7:11 PM, 3 Jan

    തലേശ്ശരിയില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ വീട് തകര്‍ത്തു. എന്‍ ഹരിദാസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്
    7:10 PM, 3 Jan

    ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജനെതിരെ കേസെടുത്തു. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ ജാതീയമായി അധിക്ഷേപിച്ചതിനാണ് കേസ്
    6:34 PM, 3 Jan

    സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി. യുവതീ പ്രവേശനത്തിന് ശേഷമുള്ള സംഘര്‍ഷങ്ങള്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍
    5:58 PM, 3 Jan

    ശബരിമല ആചാരസംരക്ഷണത്തിനുള്ള ഓര്‍ഡിനന്‍സില്‍ യുഡിഎഫില്‍ ഭിന്നത. പ്രധാനമന്ത്രിയെ കാണുന്നതിലാണ് ഭിന്നത. കൂടിക്കാഴ്ച്ച ദേശീയ നേതൃത്വത്തോട് ആലോചിച്ച ശേഷം മാത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.
    5:47 PM, 3 Jan

    മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം: ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍.ജനരോഷം സംഘപരിവാര്‍ അക്രമമായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് മുരളീധരന്‍
    5:05 PM, 3 Jan

    പാലക്കാട് എല്‍ഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി ഓഫീസിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
    4:23 PM, 3 Jan

    കോഴിക്കോട് പ്രകടനം കഴിഞ്ഞുമടങ്ങിയ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചേവായൂരിന് സമീപം അനിൽകുമാർ (46) എന്ന പ്രവർത്തകനാണ് വെട്ടേറ്റത്.
    4:22 PM, 3 Jan

    ഇടുക്കി ഉടുമ്പന്നൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പ്രകടനമായെത്തിയ സിപിഎം പ്രവർത്തകർ ബിജെപി ഓഫീസിന് നേരെ കല്ലെറിഞ്ഞു, കൊടിമരം തകർത്തു
    4:08 PM, 3 Jan

    അക്രമികളെ പിടികൂടാൻ പോലീസിന്റെ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ. ഹർത്താൽ അക്രമികളിൽ തുടർനടപടിയെടുക്കും. അക്രമികളുടെ വിവരങ്ങൾ ശേഖരിച്ച് എല്ലാ ജില്ലകളിലും സൂക്ഷിക്കും.
    4:08 PM, 3 Jan

    ഹർ‌ത്താലിൽ ഇതുവരെ 266 അറസ്റ്റ്. 334 പേർ കരുതൽ തടങ്കലിൽ. അറസ്റ്റിനായി ജില്ലകളിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
    3:47 PM, 3 Jan

    പന്തളത്ത് സംഘർഷത്തിനിടെ മരിച്ച കർമ സമിതി പ്രവർത്തകന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട്
    3:14 PM, 3 Jan

    ശബരിമല യുവതി പ്രവേശനത്തിനെതിരെ ശബരിമല നിരീക്ഷണ സമിതി. യുവതികൾക്ക് പോലീസ് സംരക്ഷണം നൽകുന്നതിലാണ് വിമർശനം. ചിലർക്ക് മാത്രം സംരക്ഷണം നൽകുന്നത് മറ്റ് തീർത്ഥാടകരെ ബാധിക്കുന്നു
    2:42 PM, 3 Jan

    തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുമ്പിൽ ബോംബേറ്
    2:15 PM, 3 Jan

    കോട്ടയം പാമ്പാടിയിൽ സമരാനുകൂലികൾ സിപിഎം ഓഫീസ് അടിച്ചു തകർത്തു. പന്തളത്ത് സിപിഎം ഓഫീസിന് നേരെ കല്ലേറ്
    2:13 PM, 3 Jan

    മലപ്പുറം രാമപുരത്ത് സർവീസ് നടത്തിയ സ്വാകര്യ ബസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്തു. ഇടപ്പാളില് ബിജെപി- സിപിഎം പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായി. പോലീസ് ലാത്തി വീശി. തുറന്ന് പ്രവർത്തിച്ച കടകൾ അടച്ചു
    2:11 PM, 3 Jan

    ഹർത്താൽ ദിവസവും ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ശബരിമല യുവതി ദർശനത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ആക്രമങ്ങൾ നടക്കുമ്പോഴും ശബരിമലയും പരിസര പ്രദേശങ്ങളും ശാന്തമാണ്. ഉച്ച വരെയുള്ള കണക്കനുസരിച്ച് അരലക്ഷത്തോളം പേർ ഇന്ന് ദർശനം നടത്തി. കനത്ത പോലീസ് വലയത്തിലാണ് സന്നിധാനവും പരിസരവും
    1:37 PM, 3 Jan

    മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ അപകടത്തിൽ പെട്ടു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചാണ് പരുക്കേറ്റത്
    1:30 PM, 3 Jan

    ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം
    1:02 PM, 3 Jan

    പാലക്കാട് സിപിഐ ഓഫീസ് അടിച്ചു തകർത്തു. പ്രദേശത്ത് വീണ്ടും സംഘർഷം
    1:00 PM, 3 Jan

    തൃശൂർ വാടാനപ്പിളളിയിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. ബിജെപി - എസ്ഡിപിഐ സംഘർഷത്തിലാണ് അറസ്റ്റ്.
    11:49 AM, 3 Jan

    തലശ്ശേരിയിൽ ബോംബേറ്; സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, ബിജെപി പ്രതിഷേധ പ്രകടനങ്ങളിൽ സംഘർഷം, പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും, മാധ്യമ പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം
    11:49 AM, 3 Jan

    കളമശ്ശേരിയിൽ 40 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു
    11:28 AM, 3 Jan

    ആചാരലംഘനം നടത്താനായി സർക്കാർ ദിവസവും ഓരോരുത്തരെ ശബരിമലയിലേക്ക് അയക്കുകയാണെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വർമ. സാധാരണ ദിവസവും 1-2 ലക്ഷം ആളുകൾ എത്താറുള്ള മണ്ഡലകാല തീർത്ഥാടനകാലത്ത് ഇത്തവണ പതിനായിരം മുതൽ പതിനയ്യായിരം വരെ ആളുകൾ മാത്രമാണ് എത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു
    11:24 AM, 3 Jan

    കൊച്ചിയിൽ ബിജെപിയുടെ പ്രതിഷേധ പ്രകടനം
    11:24 AM, 3 Jan

    തിരുവനന്തപുരം ബസ് സ്റ്റേഷനിൽ കുടുങ്ങിയവരെ ആംബുലൻസിൽ കയറ്റി അയക്കുന്നു
    11:14 AM, 3 Jan

    മിഠായിത്തെരുവിൽ കടകൾ തുറന്നതിനെതിരെ വ്യാപക പ്രതിഷേധം. കടകൾക്ക് നേരെ കല്ലേറ്. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പാലക്കാട്ടും തൃശൂരിലും പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം
    11:13 AM, 3 Jan

    സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനും ശബരിമലയില്‍ അക്രമം നടത്താനുമാണ് സംഘപരിവാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി. ബിന്ദുവിന് കനകദുര്‍ഗയ്ക്കും ശബരിമലയില്‍ പ്രത്യേക പരിഗണനയൊന്നും നല്‍കിയിട്ടില്ല
    READ MORE

    bjp
    English summary
    state wide hartal in kerala on sabarimala issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X