കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്തെ പോലീസ് നടപടിയിൽ സർക്കാരിനെ വിമർശിച്ച് കോടതി, ശബരിമലയിൽ ജാഗ്രത തുടരുന്നു

  • By Goury Viswanathan
Google Oneindia Malayalam News

Newest First Oldest First
11:04 PM, 19 Nov

തിങ്കളാഴ്ചയും സന്നിധാനത്ത് നാമജപ പ്രതിഷേധം. വാവര് നടയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. ഇരിപത്തഞ്ചോളം പ്രതിഷേധക്കാർ. സമരക്കാരെ പോലീസ് നീക്കി.
6:41 PM, 19 Nov

ശബരിമലയില്‍ പ്രതിഷേധം കൈവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണെന്നും പിണറായി. ശബരിമല പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
5:19 PM, 19 Nov

ബിജെപി നേതാക്കളായ നളീന്‍ കുമാര്‍ കട്ടീലും ബി മുരളീധരും നാളെ ശബരിമലയിലെത്തും
5:12 PM, 19 Nov

തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നാളെ പമ്പയിലെത്തും.
4:39 PM, 19 Nov

ശബരിമലയിൽ കൂട്ട അറസ്റ്റ്: 69 പേരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് ഇവരെ റിമാൻഡ് ചെയ്തത്
4:30 PM, 19 Nov

ശബരിമലയിൽ കണ്ട കാഴ്ചകളൊക്കെ കരളലിയിക്കുന്നതാണെന്ന് കെപി ശശികല. സന്നിധാനത്തെ പന്നികളുടെ വില പോലും അവിടെയെത്തുന്ന ഭക്തർക്കില്ലെന്ന് ശശികല ആരോപിച്ചു
4:28 PM, 19 Nov

ഞായറാഴ്ച രാത്രിയിൽ സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. കോടതിക്ക് മുമ്പിൽ നാമജപ പ്രതിഷേധം
3:12 PM, 19 Nov

ശബരിമലയിൽ അറസ്റ്റല്ലാ പരിഗണനാ വിഷയമെന്ന് കോടതി, പ്രായം ചെന്നവരെയും കുട്ടികളേയും ഇറക്കി വിടാനാകില്ല. ടിക്കറ്റെടുത്തവരെ നെയ്യഭിഷേകം കഴിയാതെ ഇറക്കി വിടരുതെന്നും കോടതി.
3:10 PM, 19 Nov

ശബരിമല യുദ്ധഭൂമിയാക്കിയതിൽ ഹർജിക്കാർക്കും പങ്കെന്ന് ഹൈക്കോടതി. തീര്‍ത്ഥാടകരെ തടഞ്ഞത് സാമൂഹ്യവിരുദ്ധനെന്ന് എ ജി ഹൈക്കോടതിയില്‍ പറഞ്ഞു. ശബരിമലയിൽ പ്രതിഷേധത്തിനായി പ്രവര്‍ത്തകരോട് എത്തിച്ചേരാന്‍ ആവശ്യപ്പെട്ട് ബിജെപി ഇറക്കിയ സര്‍ക്കുലര്‍ എ ജി കോടതിയില്‍ ഹാജരാക്കി. ഞായറാഴ്ച സന്നിധാനത്ത് നടന്ന പ്രശ്നങ്ങൾക്ക് കാരണം ഹിന്ദു ഐക്യവേദിയും ആർഎസ്എസുമാണെന്ന് പറഞ്ഞു.
2:50 PM, 19 Nov

ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സാവകാശ ഹർജി നൽകി
2:46 PM, 19 Nov

ശബരിമല ദർശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് യുവതികൾ, എറണാകുളം പ്രസ്ക്ലബ്ബിന് മുമ്പിൽ സംഘർഷാവസ്ഥ. കണ്ണൂരിൽ നിന്നുള്ള രേഷ്മ നിഷാന്ത്, അനില, കൊല്ലം സ്വദേശിനി ധന്യ എന്നിവരാണ് വാർ‌ത്താസമ്മേളനത്തിൽ മല ചവിട്ടാനുള്ള താൽപര്യം പ്രകടിപ്പിച്ചത്. സർക്കാരും, വിശ്വാസികളും, പോലീസും കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇവർ പറഞ്ഞു.
1:58 PM, 19 Nov

ശബരിമല കേസ് ഹൈക്കോടതി ദേവസ്വം ബഞ്ച് പരിഗണിക്കുന്നു. എജി കോടതിയിൽ ഹാജരായി
1:50 PM, 19 Nov

ശബരിമലയിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണമെന്ന് യുഡിഎഫ്. യുഡിഎഫ് സംഘം നാളെ ശബരിമലയിലേക്ക്
1:09 PM, 19 Nov

ശബരിമലയിൽ പോലീസ് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റലർ ആകാനാണ് ശ്രമിക്കുന്നതെന്നും പോലീസ് നടപടി അംഗീകരിക്കാൻ ആകില്ലെന്നും ചെന്നിത്തല കൊച്ചിയൽ പറഞ്ഞു.
1:07 PM, 19 Nov

നേവിയുടെ ഹെലികോപ്റ്ററിൽ ശബരിമലയിൽ വ്യോമ നിരീക്ഷണം. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലാണ് വ്യോമ നിരീക്,ണം നടത്തുന്നത്.
1:06 PM, 19 Nov

തൊടുപുഴ പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും മൂന്ന് കെഎസ്ആർടിസി ബസുകൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ 40 ബിജെപി-യുവമോർച്ചാ പ്രവർത്തകർക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. ആലപ്പുഴയിൽ പോലീസ് വാഹനത്തിന്റെ ചില്ല് തകർത്ത 30 പേർക്കെതിരെയും കേസ്.
1:04 PM, 19 Nov

ശബരിമലയിലെ പോലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി, ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ എന്തവകാശം? പോലീസിന്റെ ഇടം ഭക്തർക്കിടയിലല്ലന്ന് കോടതി. ഹൈക്കോടതിയുടെ ദേവസ്വംബഞ്ചാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. പോലീസിന്റെ ഇടം ഭക്തർക്കിടയിലല്ല, ബാരക്കിലാണ്. ശബരിമലയിൽ വിന്യസിച്ചിട്ടുള്ള പോലീസുകാരുടെ വിവരങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു
12:13 PM, 19 Nov

ശബരിമലയിലെ പോലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. സന്നിധാനത്തേയ്ക്ക് ഭക്തരോട് കയറരുതെന്ന് പറയാൻ പോലീസിന് എന്താണ് അവകാശം?ടതി വിധിയുടെ മറവിൽ പോലീസ് അതിക്രമമെന്നും വിമർശനം
12:10 PM, 19 Nov

യുവതി പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. ശബരിമല കേസ് നേരത്തെ പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.
11:46 AM, 19 Nov

കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടു പോകാൻ ചിലർ ശ്രമിക്കുന്നു. സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും മുഖ്യമന്ത്രി. സ്ത്രീകളെ മല കയറ്റാൻ സർക്കാർ ശ്രമിക്കുന്നില്ല.
10:51 AM, 19 Nov

കണ്ണൂർ ഇരിണാവ് സ്വദേശി രേഷ്മ നിഷാന്ത് ശബരിമല ദർശനത്തിനായി എറണാകുളത്ത് എത്തി. ശബരിമലയിൽ ദർശനം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് മുൻപ് രേഷ്മയ്ക്കെതിരെ ഭീഷണി ഉയർന്നിരുന്നു.
10:34 AM, 19 Nov

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വസ്തുതകൾ തിരിച്ചറിയണമെന്ന് കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രം അനുവദിച്ച 100 കോടിയിൽ ലഭിച്ചത് 18 കോടി മാത്രം. ആർ എസ്എസിനെ ശബരിമല ഏൽപ്പിക്കാനാകില്ലെന്നും കടകംപള്ളി
10:03 AM, 19 Nov

ശബരിമലയിലെ കൂട്ട അറസ്റ്റിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശ്രീധരൻ പിള്ള. ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുകയാണെന്നും ബിജെപി അധ്യക്ഷൻ.
9:45 AM, 19 Nov

ശബരിമല സംഘർഷത്തിൽ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേസ് 70 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
9:43 AM, 19 Nov

ഞായറാഴ്ച രാത്രിയിൽ സന്നിധാനത്തുണ്ടായ കൂട്ട അറസ്റ്റിനെ തുടർന്ന് ഐജി വിജയ് സാഖറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കും ഡിജിപി നോട്ടീസ് അയച്ചു. ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കിയതിൻരെ കാരണം വ്യക്തമാക്കണമെന്ന് യതീഷ് ചന്ദ്രയോട് ആവശ്യപ്പെട്ടു. സ്ഥിതി സംഘർഷഭരിതമായിരുന്നിട്ടും എന്തുകൊണ്ട് സ്ഥലം സന്ദർശിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് ഐജി വിജയ് സാക്കറെയോട് ആവശ്യപ്പെട്ടു
9:40 AM, 19 Nov

ശബരിമലയിൽ 144 പ്രഖ്യാപിച്ചതെന്തിനാണെന്ന് അൽഫോൺസ് കണ്ണന്താനം. കേന്ദ്ര ടൂറിസം മന്ത്രി നിലയിലാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ ശബരിമല വികസനത്തിനായി നൽകിയ 100 കോടിയുടെ ധനസഹായം വിനിയോഗിച്ചോ എന്ന് പരിശോധിക്കണം. ശബരിമലയിൽ തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
8:36 AM, 19 Nov

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിലയ്ക്കലിലെത്തി. നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ലെന്ന് കണ്ണന്താനം
7:59 AM, 19 Nov

കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധിക്കുമെന്ന് ബിജെപി
7:59 AM, 19 Nov

സന്നിധാനത്ത് നിന്ന് അറസ്റ്റിലായത് 72 പേർ. 200 പേർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് . അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും.
7:56 AM, 19 Nov

മണിയാറിലെ എആർ ക്യാമ്പിന് മുമ്പിൽ‌ നാമജപ പ്രതിഷേധം തുടരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ മണിയാറിൽ തുടരുന്നു. സംസ്ഥാനത്ത് പോലീസ് രാജെന്ന് ശോഭാ സുരേന്ദ്രൻ
READ MORE

പമ്പ: ശബരിമലയിലെ കൂട്ട അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴയിൽ പോലീസ് വാഹനത്തിന് ചില്ല് പ്രതിഷേധക്കാർ തകർത്തു. ഞായറാഴ്ച അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ കോടതിയിൽ ഹാജരാക്കി. 68 പേരെ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

അതേസമയം സന്നിധാനത്തെ പോലീസ് നടപടിയിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായിവിമർശിച്ചു. സ്ത്രീകലെയും കുട്ടികളെയും ഇറക്കിവിടുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ശബരിമലയിലെ പ്രശ്നങ്ങൾക്ക് പി്നനിൽ ആർഎസ്എസ് ആണെന്ന് എജിയും വ്യക്തമാക്കി. ഇതിനിടെ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകി.

sabarimala

Recommended Video

cmsvideo
    പോലീസ് പകച്ചുപോയ ആ നിമിഷങ്ങൾ ഇങ്ങനെ | Oneindia Malayalam

    സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധം; 200ഓളം പേർ കുത്തിയിരുന്ന് പ്രതിഷേധിച്ചു! നൂറോളം പേർ അറസ്റ്റിൽസന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധം; 200ഓളം പേർ കുത്തിയിരുന്ന് പ്രതിഷേധിച്ചു! നൂറോളം പേർ അറസ്റ്റിൽ

    English summary
    state wide protest against arrest of protesters in sabarimala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X