കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലിന്റെ കാര്യത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത നേടും: മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെരാജു

  • By Sreejith Kk
Google Oneindia Malayalam News

വടകര:രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനം പാലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടുമെന്ന് വനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.സംസ്ഥാന ക്ഷീര കർഷക സംഗമത്തിന്റെ ഭാഗമായി നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും,വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരുടെയും ശിൽപ്പശാല ഉൽഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു മന്ത്രി.

യുവാവിനോട് ഒടിയന്‍റെ സംവിധായകന്‍റെ വധഭീഷണി!! പരാതി നല്‍കിയിട്ടും പോലീസിന് അനക്കമില്ലയുവാവിനോട് ഒടിയന്‍റെ സംവിധായകന്‍റെ വധഭീഷണി!! പരാതി നല്‍കിയിട്ടും പോലീസിന് അനക്കമില്ല

സംസ്ഥാന ബജറ്റിൽ 107 കോടി രൂപ ക്ഷീര മേഖലയുടെ വികസനത്തിനായി മാറ്റിവെച്ചിട്ടുണ്ട്.ത്രിതല പഞ്ചായത്തുകൾ 300 കോടി രൂപയാണ് ക്ഷീര മേഖലയെ പരിപോഷിപ്പിക്കാനായി അനുവദിച്ചത്.ഇതിലൂടെ പദ്ധതികൾ നടപ്പിലാക്കിയാൽ 2018 ഓടെ സംസ്ഥാനത്തിന് ആവശ്യമായ പാലിന് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.2012 ൽ നടന്ന കന്നുകാലി സെൻസസിൽ കാലികളുടെ എന്നതിൽ ഇരുപത്തിയഞ്ച് ശതമാനം കുറവ് വന്നിരിക്കയാണ്.

cow milk

ഈയൊരു സാഹചര്യത്തിൽ കന്നുകാലികളുടെ എണ്ണം വർദ്ധിപ്പിക്കാനും നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.ക്ഷീര വകുപ്പ് വഴി ബ്ലോക്ക് പഞ്ചായത്തിലൂടെ വ്യക്തിഗത ആനുകൂല്യങ്ങൾ നിലവിൽ നൽകാൻ കഴിയുന്നില്ല.ഇത് മൂലമുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ബ്ലോക്ക് പഞ്ചായത്ത് അസ്സോസിയേഷൻ ആർ സുഭാഷ് അധ്യക്ഷത വഹിച്ചു.സഹകരണ ക്ഷീര വിപണന ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പിടി ഗോപാലക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി.

English summary
state will self sustained in production of milk says k raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X