Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഴക്കടൽ മത്സ്യബന്ധനം: മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്നനയത്തില്‍ നിന്ന് സര്‍ക്കാര്‍വ്യതിചലിക്കില്ല-മുഖ്യമന്ത്രി

സർക്കാരിന്റെ നിലപാട് സുവ്യക്തമാണെന്നും മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് വ്യതിചലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആലപ്പുഴ: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് സുവ്യക്തമാണെന്നും മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരിഞ്ച് വ്യതിചലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

1
പുതുതായി പണികഴിപ്പിച്ച ആലപ്പുഴ ബീച്ചിലെ മാരിടൈം ട്രെയിനിങ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്തുന്നതിന് മുൻകൈയെടുത്തുകൊണ്ടിരിക്കുന്ന സർക്കാരിനെതിരെ ആരോപണവുമായി വന്നിട്ടുള്ളത് വികസനരംഗത്ത് കേരളത്തിന്റെ ചുവടുവയ്പ്പുകളെ എതിര്‍ത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ പുറകെ പോകാനല്ല, വികസനലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സമാനതകളില്ലാത്ത വികസനമാണ് കേരളത്തില്‍ നടക്കുന്നത്. തുറമുഖവുമായി ബന്ധപ്പെട്ട 34.17 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയതിന്റെ ചടങ്ങാണ് ഇന്ന് ‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ തുറമുഖത്തിന്റെ പ്രധാന പ്രവർത്തനമേഖലയായ 2010 ലെ കേരള ഉൾനാടൻ ജല നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജലയാനങ്ങളില്‍ വിവിധ വിഭാഗങ്ങൾ ജോലിനോക്കുന്ന വ്യക്തികൾക്കുള്ള പരിശീലനവും ഹാർബർ ക്രാഫ്റ്റ് റൂൾസ് പ്രകാരമുള്ള പരിശീലനവും സംഘടിപ്പിക്കുന്നതിന് കേരള മാരിടൈം ബോർഡ് 1.21 കോടി രൂപ ചെലവഴിച്ചാണ് ഹാളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ബോട്ട് ജീവനക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും വിവിധ ലൈസൻസുകൾ നൽകുന്നതിനുള്ള പരിശീലന കേന്ദ്രമായി ഇത് പ്രവർത്തിക്കും. തുറമുഖം-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

എ എം ആരിഫ് എംപി ശിലാഫലകം അനാവരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ.മാത്യു, ബോർഡ് മെമ്പർമാരായ അഡ്വ. എം കെ ഉത്തമൻ, അഡ്വ.എന്‍. പി ഷിബു, വാർഡ് കൗൺസിലർ സിമി ഷാഫി ഖാന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.പി.സലിംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+