കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബന കൂട്ടായ്മ പൈതൃകത്തിന് വിരുദ്ധമെന്ന് വനിത കമ്മീഷന്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇനി ശേഷിക്കുന്നത് ഒരു ദിവസം മാത്രമാണ്.. കൊച്ചി മറൈന്‍ ഡ്രൈവില്‍ ചുംബന കൂട്ടായ്മ നടക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം.

ഓണ്‍ലൈന്‍ ലോകത്ത് വന്‍ സ്വീകരണം ലഭിച്ചുവരികാണെങ്കിലും കിസ്സ് ഓഫ് ലവ് ചുംബന കൂട്ടായ്മക്കെതിരെ പലരും ശക്തമായി രംഗത്തുണ്ട്. ഒടുവില്‍ സംസ്ഥാന വനിത കമ്മീഷനും കൂട്ടായ്മക്കെതിരെ രംഗത്ത് വന്നിരിക്കുന്നു.

Kiss of Love

സദാചാര പോലീസിങ്ങിനെതിരെ എന്ന പേരില്‍ നടത്തുന്ന ചുംബന കൂട്ടായ്മ തടയണമെന്നാണ് വനിത കമ്മീഷന്‍ പറയുന്നത്. സദാചാര പോലീസിങിനെ അംഗീകരിക്കാന്‍ കഴിയില്ല, അതുപോലെ തന്നെ ഇത്തരം പ്രതിഷേധങ്ങളേയും അംഗീകരിക്കാനാവില്ലെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

അനാശാസ്യം നടക്കുന്നുണ്ടെങ്കില്‍ അതില്‍ നടപടിയെടുക്കേണ്ടത് പോലീസാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ കെസി റോസക്കുട്ടി പറയുന്നു. സ്വകാര്യതയിലേക്ക് കടന്നുകയറി നിയമ ലംഘനം നടത്തുന്നത് പ്രാകൃതവും ജനാധിപത്യ വിരുദ്ധവും ആണെന്നും റോസക്കുട്ടി വ്യക്തമാക്കുന്നു.

എന്നാല്‍ ചുംബന കൂട്ടായ്മ കേരളത്തിന്റെ പൈതൃകത്തിന് വിരുദ്ധമാണെന്നാണ് കെസി റോസക്കുട്ടി പ്രസ്താവനയില്‍ പറയുന്നത്. പ്രതിഷേധമെന്ന പേരില്‍ നടത്തുന്ന ഇത്തരം പരിപാടികളെ അംഗീകരിക്കാനാവില്ലെന്നും വനിത കമ്മീഷന്‍ പറയുന്നു.

എന്നാല്‍ നിയമ പ്രകാരം ചുംബന കൂട്ടായ്മയെ തടയാനാവില്ലെന്നാണ് പോലീസിന്റെ പക്ഷം. സംഘര്‍ഷ സാധ്യത മാത്രം കണക്കിലെടുത്താണ് ഇപ്പോള്‍ പരിപാടിക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്.

മുസ്ലീം ലീഗിന്റെ വനിത സംഘടനയായ വനിത ലീഗും ചുംബന കൂട്ടായ്മക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

English summary
State Women's Commission Chairperson against Kiss of Love kiss solidarity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X