ഫറൂഖ് കോളേജില്‍ നടക്കുന്ന ലിംഗവിവേചനം തന്നെയെന്ന് കമ്മീഷന്;റബ്ബും ഇ ടിയും ഇനി എന്ത് പറയും
തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നത് വിലക്കിയ ഫറൂഖ് കോളേജ് അധികൃതരുടെ നടപടി ലിംഗ വിവേചനം തന്നെയെന്ന് സംസ്ഥാന യുവജന കമ്മീഷന്. ഈ വിഷയത്തില്‍ ഇനി മറുപടി പറയേണ്ടിവരിക സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായ പികെ അബ്ദുറബ്ബും എംപിയായ ഇടി മുഹമ്മദ് ബഷീറും കൂടിയാകും.
ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയ സംഭവത്തെ ഒരു തരത്തിലും അംഗീകരിയ്ക്കാനാവില്ലെന്നാണ് യുവജന കമ്മീഷന് ആര്‍വി രാജേഷ് പറഞ്ഞത്. സംഭവം ഇതുകൊണ്ടൊന്നും തീരുന്നില്ല കേട്ടോ... വിദ്യാര്‍ത്ഥികള്‍ പരാതി നല്കിയാല് കമ്മീഷന് നടപടി സ്വീകരിയ്ക്കുമെന്നും യുവജന കമ്മീഷന് ചെയര്മാന് വ്യക്തമാക്കിയിട്ടുണ്ട്.

ആണ്‍കുട്ടികള്‍ ഒരുമിച്ചിരിയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായ പികെ അബ്ദുറബ്ബ് സ്വീകരിച്ചത്. ഫറൂഖ് കോളേജ് മാനേജ്മെന്റിനെ പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
അബ്ദുറബ്ബിന്റെ പരാമര്‍ശം വിവാദമായതിന് ശേഷമാണ് മന്ത്രിയേയും ഫറൂഖ് കോളേജ് മാനേജ്മെന്റിനേയും പിന്തുണച്ച് മനോരമ പത്രത്തില്‍ കത്തെഴുതിയത്. ഫറൂഖ് കോളേജില്‍ മാത്രമല്ല, സംസ്ഥാനത്തെവിടേയും കാമ്പസ്സുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ കത്ത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications