കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫറൂഖ് കോളേജില്‍ നടക്കുന്ന ലിംഗവിവേചനം തന്നെയെന്ന് കമ്മീഷന്‍;റബ്ബും ഇ ടിയും ഇനി എന്ത് പറയും

Google Oneindia Malayalam News

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നത് വിലക്കിയ ഫറൂഖ് കോളേജ് അധികൃതരുടെ നടപടി ലിംഗ വിവേചനം തന്നെയെന്ന് സംസ്ഥാന യുവജന കമ്മീഷന്‍. ഈ വിഷയത്തില്‍ ഇനി മറുപടി പറയേണ്ടിവരിക സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായ പികെ അബ്ദുറബ്ബും എംപിയായ ഇടി മുഹമ്മദ് ബഷീറും കൂടിയാകും.

ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയ സംഭവത്തെ ഒരു തരത്തിലും അംഗീകരിയ്ക്കാനാവില്ലെന്നാണ് യുവജന കമ്മീഷന്‍ ആര്‍വി രാജേഷ് പറഞ്ഞത്. സംഭവം ഇതുകൊണ്ടൊന്നും തീരുന്നില്ല കേട്ടോ... വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയാല്‍ കമ്മീഷന്‍ നടപടി സ്വീകരിയ്ക്കുമെന്നും യുവജന കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Farook College

ആണ്‍കുട്ടികള്‍ ഒരുമിച്ചിരിയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായ പികെ അബ്ദുറബ്ബ് സ്വീകരിച്ചത്. ഫറൂഖ് കോളേജ് മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

അബ്ദുറബ്ബിന്റെ പരാമര്‍ശം വിവാദമായതിന് ശേഷമാണ് മന്ത്രിയേയും ഫറൂഖ് കോളേജ് മാനേജ്‌മെന്റിനേയും പിന്തുണച്ച് മനോരമ പത്രത്തില്‍ കത്തെഴുതിയത്. ഫറൂഖ് കോളേജില്‍ മാത്രമല്ല, സംസ്ഥാനത്തെവിടേയും കാമ്പസ്സുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ കത്ത്.

English summary
State Youth Commission against Gender discrimination in Farook College.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X