സംസ്ഥാന സ്കൂള്‍ കലോത്സവം: പാലക്കാടിന് കലാ കിരീടം! അടുത്ത കലോത്സവം കാസര്‍ഗോഡ്
59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. 12 വര്‍ഷം തുടര്‍ച്ചയായി കിരീടം നേടുന്ന കോഴിക്കോടിനെ മൂന്ന് പോയിന്‍റിന് പരാജയപ്പെടുത്തി 930 പോയിന്‍റ് നേടിയാണ് പാലക്കാട് കിരീടം നേടിയത്. 927 പോയിന്‍റ് നേടി കോഴിക്കോട് രണ്ടും 903 പോയിന്‍റുമായി തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി.

മലപ്പുറം- 895,എറണാകുളം- 886 , ആലപ്പുഴ- 870 , കൊല്ലം- 862, തിരുവനന്തപുരം- 858,കാസർകോട് -839, വയനാട്- 834, കോട്ടയം- 829 13. പത്തനംതിട്ട 770, ഇടുക്കി- 706 പോയന്‍റുകള്‍ നേടി.അടുത്ത വര്‍ഷം കാസര്‍ഗോഡ് ആണ് കലാമേള നടത്തുക.
പ്രളയാനന്തരം ചെലവ് ചുരുക്കിയും ദിവസങ്ങള്‍ വെട്ടിക്കുറച്ചുമായിരുന്നു കലോത്സവം നടത്തിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കാന്‍ മുന്‍പ് തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications