പിന്നില്‍ ദിലീപ് തന്നെ... സുനി എല്ലാം പറഞ്ഞു, ദൃശ്യങ്ങളും കാണിച്ചു... ചാര്‍ളിയുടെ രഹസ്യ മൊഴി
കേസില്‍ ചാര്‍ളി മാപ്പുസാക്ഷിയാവും
Recommended Video

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെതിരേ രഹസ്യ മൊഴി. കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയാണ് രഹസ്യമൊഴി നല്‍കിയത്. ചാര്‍ളിയുടെ മൊഴി സംഭവത്തില്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ വെളിവാക്കുന്നതാണ്.
85 ദിവസം നീണ്ട ജയില്‍വാസത്തിനു ശേഷം ചൊവ്വാഴ്ചയാണ് ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഹൈക്കോടതി കര്‍ശന ഉപാധികളോടെ താരത്തിനു ജാമ്യം അനുവദിക്കുകയായിരുന്നു.

ചാര്‍ളിയുടെ രഹസ്യമൊഴി
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്നാണ് ചാര്‍ളി രഹസ്യമൊഴി നല്‍കിയത്. കൊച്ചിയിലെ കോടതിയില്‍ വച്ചാണ് ഇയാള്‍ രഹസ്യമൊഴി നല്‍കിയത്. ദിലീപിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാവും ചാര്‍ളിയുടെ വെളിപ്പെടുത്തല്‍.

പള്‍സര്‍ സുനി പറഞ്ഞു
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് ദിലീപിന്റെ പങ്കിനെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും ചാര്‍ളി മൊഴി നല്കി. ദിലീപിന്റെ ക്വട്ടേഷനായിരുന്നു ഇതെന്നായിരുന്നു സുനി പറഞ്ഞതെന്നും ചാര്‍ളി കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ടതിനു മൂന്നു ദിവസം കഴിഞ്ഞായിരുന്നു സംഭവമെന്നും ഇയാള്‍ വെളിപ്പെടുത്തി.

ചാര്‍ളിയുടെ വീട്ടില്‍ കഴിഞ്ഞു
നടിയെ ആക്രമിച്ച ശേഷം ഒളിവില്‍പ്പോയ പള്‍സര്‍ സുനി കോയമ്പത്തൂരിലുള്ള ചാര്‍ളിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് സുനി തന്നോട് ക്വട്ടേഷനെക്കുറിച്ച് പറഞ്ഞതെന്നും ചാര്‍ളി മൊഴി നല്കി

ചാര്‍ളി മാപ്പുസാക്ഷിയാവും
കേസില്‍ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന.

എല്ലാം പറഞ്ഞു
പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളെല്ലാം ചാര്‍ളി രഹസ്യമൊഴി നല്‍കിയതായാണ് വിവരം. അടച്ചിട്ട കോടതിയില്‍ വച്ചാണ് സുനിയിടു മൊഴി രേഖപ്പെടുത്തിയത്.

ആദ്യം ഒന്നും വെളിപ്പെടുത്തിയില്ല
പള്‍സര്‍ സുനിയും കേസിലെ മറ്റൊരു പ്രതിയായ വിജേഷും കൂടിയാണ് കോയമ്പത്തൂരിലെ തന്റെ വീട്ടില്‍ താമസിക്കാന്‍ വന്നത്. എന്നാല്‍ ആദ്യദിവസങ്ങളില്‍ സംഭവത്തെക്കുറിച്ച് സുനി തന്നോട് ഒന്നും വെളിപ്പെടുത്തിയില്ലെന്നും ചാര്‍ളി രഹസ്യമൊഴിയില്‍ പറയുന്നു.

കേസില്‍ പെട്ടതായി പറഞ്ഞു
പിന്നീടാണ് തങ്ങള്‍ ഇങ്ങനെയൊരു കേസില്‍ പെട്ടതായും തുടര്‍ന്നാണ് കേരളം വിട്ടതെന്നും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായും ചാര്‍ളി രസഹ്യ മൊഴി നല്കി.

ഒന്നരക്കോടിയുടെ ക്വട്ടേഷന്‍
നടിയെ ആക്രമിക്കാന്‍ ഒന്നര കോടിയുടെ ക്വട്ടേഷനാണ് തനിക്കു നല്‍കിയതെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയതായി ചാര്‍ളി രഹസ്യമൊഴിയില്‍ കോടതിയെ അറിയിച്ചു.

10 ലക്ഷം നല്‍കാം
ഒളിവില്‍ കഴിയാന്‍ തന്നെ സഹായിച്ചാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നതായും ചാര്‍ളി വെളിപ്പെടുത്തി.

ദൃശ്യങ്ങള്‍ കാണിച്ചു
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവിടെ വച്ചു പള്‍സര്‍ സുനി ഫോണില്‍ തനിക്കു കാണിച്ചു തന്നതായും ചാര്‍ളി പറഞ്ഞു.

ദിലീപിന്റെ ആരോപണം
തന്നെ കുടുക്കാന്‍ വേണ്ടി പള്‍സര്‍ സുനിയുണ്ടാക്കിയ കെട്ടുകഥയാണ് തനിക്കെതിരായ ആരോപണം എന്നാണ് ദിലീപ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ചാര്‍ളിയുടെ മൊഴിയോടെ ദിലീപിന് കേസില്‍ കുരുക്ക് മുറുകിയിരിക്കുകയാണ്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications