Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരനെതിരായ പരാമർശം; എംവി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കെ സുധാകരെതിരായ വിവാദ പരാമർശത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കാനാകില്ലെന്ന് കളമശേരി ക്രൈംബ്രാഞ്ച് എസ് പിയുടെ അന്വേഷണ റിപ്പോർട്ട്. കലാപാഹ്വാനം നിലനിൽക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചു.

പോക്‌സോ കേസില്‍ സുധാകരന് എതിരെ മൊഴിയുണ്ടെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന കലാപാഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ പായ്ചിറ നവാസ് ആയിരുന്നു ഡി ജി പി അനിൽകാന്തിന് പരാതി നൽകിയത്. ഡി ജി പിയാണ് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനായിരുന്നു അന്വേഷണ ചുമതല. കലാപാഹ്വാനത്തിന് കേസ് നിലനിൽക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. കലാപാഹ്വാനക്കുറ്റം നിലനില്‍ക്കുന്ന ഒരു പരാമര്‍ശവും ഗോവിന്ദന്‍ നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും.

 govindan-

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് കൊണ്ട് എം വി ഗോവിന്ദൻ നടത്തിയ പരാതിയാണ് വിവാദമായത്. മോൻസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം. മോൻസൻ സുധാകരന് എതിരെ മൊഴി നൽകിയിട്ടുണ്ട്. പോക്സോ കേസിലും സുധാകരനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും എന്നായിരുന്നു ഗോവിന്ദൻ ആരോപിച്ചത്.

അതേസമയം വിവാദ പരാമർശത്തിൽ എംവി ഗോവിന്ദനെതിരെ കെ സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നൽകിയത്. എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. കേസ് എറണാകുളം സി ജെ എം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ചശേഷം ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.

അതേസമയം മാനനഷ്ട കേസിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തേണ്ടെന്ന് എം വി ​ഗോവിന്ദൻ പ്രതികരിച്ചു. കേസിനെ നിയമപരമായി തന്നെ നേരിടും. വാർത്തയുടെ അടിസ്ഥാനത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഭയപ്പെടുത്തുകയൊന്നും വേണ്ട. കേസിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്താമെന്നാണ് വിചാരമെങ്കിൽ അങ്ങനെയൊന്നും ഭയപ്പെടുന്നയാളല്ലെന്നും ഗോവിന്ദൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+