• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ചാരക്കേസിൽ പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതെന്ത്? സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെ സത്യാവസ്ഥ ഇതാണ്....

  • By Desk

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നമ്പി നാരായണന് സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുന്നത്. ചാരക്കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നമ്പി നാരായണന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ പരസ്പരം പഴിചാരിയും ഒളിയമ്പുകളെറിഞ്ഞും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഗൾഫിൽ നിന്നും മടങ്ങി രണ്ടാം നാൾ കൊലപാതകം

അന്ന് പത്രങ്ങളിലെഴുതിപ്പിടിപ്പിച്ച നിറം ചേർത്ത കഥകളും രാഷ്ട്രീയ നീക്കങ്ങളുമൊക്കെ വീണ്ടും ചർച്ചയാവുകയാണ്. നമ്പി നാരായണന്റെ നിരപരാധിത്വം തെളിഞ്ഞപ്പോൾ നിരവധി പേരാണ് പ്രതിസ്ഥാനത്ത് എത്തിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ മുതൽ മാധ്യമസിംഹങ്ങൾ വരെ ആരോപണവിധേയരാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ചാരക്കേസ് ഉയർന്ന് വന്ന കാലത്തെ നിലപാടുകളും രാഷ്ട്രീയ നീക്കങ്ങളുമൊക്കെ വീണ്ടും ചർച്ചയാവുകയാണ്. ചാരക്കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നായിരുന്നു ഒരു പ്രചാരണം. ഈ ആരോപണം ഉന്നയിച്ച ഷരീഫ് സാഗർ എന്ന മാധ്യമപ്രവർത്തകന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വരെ തന്റെ ഫേസ്ബുക്ക് പേജിൽ ഈ പോസ്റ്റ് ഷെയർ ചെയ്തു.

ആരോപണം

ആരോപണം

ചന്ദ്രിക പത്രം മാത്രമാണ് ചാരക്കേസിനെ എതിർത്ത് വാർത്തകൾ നൽകിയിരുന്നത്. ഇത് പരാമർശിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. 'മറിയം റഷീദ വന്നത് ചാര പ്രവർത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേൽ ചന്ദ്രികയിൽ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരമെന്ന് പിണറായി വിജയൻ ചോദിച്ചതായി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ക്രൂരമായ ചോദ്യം

ക്രൂരമായ ചോദ്യം

'' ഇങ്ങിനെ കത്തികയറുന്നതിനടക്ക് ഒരു കമ്യൂണിസ്റ്റുകാരൻ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു. ''മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്'' എന്ന് പിണറായി വിജയൻ ചോദിച്ചതായി പോസ്റ്റിൽ ആരോപിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്

പികെ ഫിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിക്ക് വായിക്കാം

 ആരോപണം മാത്രം

ആരോപണം മാത്രം

എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നതാണ് വസ്തുത. ചാരക്കേസിൽ പിണറായി വിജയന്റെ പ്രസംഗം നിയമസഭ ആർക്കേവ്സിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലീങ്ങൾക്കെതിരെയുള്ള പരാമർശം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയിട്ടില്ലെന്ന് രേഖകളിൽ നിന്നും തന്നെ വ്യക്തമാകുകയാണ്.

ചന്ദ്രികയിൽ

ചന്ദ്രികയിൽ

ചാരക്കേസിൽ പിണറായി വിജയൻ നടത്തിയ പരാമർശം ഇങ്ങനെയാണ്. ' ലീഗിന്റെ പത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച ഒരു മുഖപ്രസംഗമുണ്ട്, അതിൽ ഇങ്ങനെയാണ് പറഞ്ഞത് . ചാരക്കഥകൾ വിനയായി, വിസ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ തങ്ങിയെന്ന കുറ്റത്തിന് പോലീസ് പിടിയിലായ മാലി യുവതി മറിയം റഷീദയെ ചുറ്റിപ്പറ്റി പ്രചരിച്ച കഥകൾ ഇന്ത്യയുമായി നല്ല ബന്ധത്തിൽ കഴിഞ്ഞ ഒരു കൊച്ചു രാഷ്ട്രത്തിലെ ജനവിഭാഗത്തെ സംശയ കണ്ണുകള്‍ കൊണ്ട് നോക്കുന്ന സ്ഥിതി വരുത്തി.

ചാരവിശേഷങ്ങൾ

ചാരവിശേഷങ്ങൾ

ഈ വാര്‍ത്ത സൃഷ്ടിച്ച വിനകള്‍ വേറെയുമുണ്ട്. അതൊരു വലിയ വാര്‍ത്തയാണ്. സത്യത്തിന്‍റെ അടിത്തറയോ, നിയമത്തിന്‍റെ പിന്‍ബലമോ ഇല്ലാതെ ' അപക്വ മനസുകള്‍ മെനഞ്ഞ പരസ്പര ബന്ധമില്ലാത്ത ചാരവിശേഷങ്ങള്‍' എന്നാണ് ചന്ദ്രിക ഈ ചാരക്കഥയെ കുറിച്ച് കൊടുത്തത് എന്നു നാം കാണണം. എത്ര മാത്രം ആത്മാര്‍ത്ഥതയോടെയാണ് ലീഗ് ഈ കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നതെന്ന് നാം ആലോചിക്കേണ്ടതായിട്ടുണ്ട്. ഇത് ചന്ദ്രിക പത്രത്തില്‍ വന്നതാണ്. എന്തുകൊണ്ട് അവര്‍ ഇങ്ങനെ ഒരു നിലപാടെടുത്തു ?

വിമർശനം

വിമർശനം

അങ്ങ് ഇടപെടുന്നതു കൊണ്ട് ഞാന്‍ അതിന്‍റെ മറ്റ് ഭാഗങ്ങള്‍ വായിക്കുന്നില്ല. വളരെ ദീര്‍ഘമായ ഒരു റിപ്പോര്‍ട്ടാണിത്. അപ്പോള്‍ ഈ ചാരവൃത്തി കൊണ്ടുവന്നവരെയടക്കം അതിന്‍റെ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നവരെയടക്കം കുറ്റപ്പെടുത്തുന്ന സമീപനമായിരുന്നു ചന്ദ്രിക പത്രം സ്വീകരിച്ചിരുന്നത്. "ഇതാണ് ചാരക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ.

 പിണറായി പറഞ്ഞത്

പിണറായി പറഞ്ഞത്

ചാരക്കേസ് വെറും കെട്ടുകഥയാണെന്ന നിലപാട് തന്നെയായിരുന്നു പിണറായി വിജയന്റേതും. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും ബന്ധുക്കൾക്കും നേരെ ഉയരുന്ന അഴിമതിയാരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ് ചാരക്കേസെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ലീഗ് എങ്ങനെയാണ് കൃത്യമായ നിലപാടിലേക്ക് എത്തിയതെന്ന് ആലോചിക്കണമെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. ഈ വസ്തുത അറിയാതെയാണ് നിരവധിയാളുകൾ ഈ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് പിണറായി വിജയനെതിരെ ആരോപണം ഉന്നയിക്കുന്നത്.

മലയാളി പെണ്‍കുട്ടിയുമായുള്ള അടുപ്പം കൊലപാതകത്തിലെത്തി; അസം സ്വദേശി പിടിയില്‍

English summary
statements made by pinarayi vijayan on iso spy case at niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more