സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്കരിക്കണം; സുപ്രധാന നിർദേശവുമായി ഹൈക്കോടതി
സംസ്ഥാനത്തെ റാഗിങ് വിരുദ്ധനിയമം പരിഷ്കരിക്കണമെന്ന് ഹൈക്കോടതി പ്രത്യേക ബെഞ്ച്. യുജിസി മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്നും വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
നിയമത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാനതല ജില്ലാതല റാഗിങ് വിരുദ്ധസമിതികളുടെ പ്രവർത്തനം രേഖാമൂലം ഉറപ്പ് വരുത്തണം. റാഗിങ് വിരുദ്ധ സമിതികളെ സംബന്ധിച്ച് ചട്ടങ്ങൾ നിർവചിക്കണം. ജില്ല സംസ്ഥാന കമ്മിറ്റികൾ ഇത് വരെ രൂപീകരിച്ചിട്ടില്ല എങ്കിൽ എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണം .ഈ കമ്മിറ്റികളാണ് റാഗിങ് നിരോധന നിയമപ്രകാരം ചട്ടങ്ങൾ രൂപീകരിക്കേണ്ടത്. റാഗിങ് നിയമങ്ങളിൽ മാറ്റം വരുത്തണോ എന്നതിൽ പരിശോധന വേണം. സംസ്ഥാനം മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും,സിദ്ധാർത്ഥന്റെ അമ്മയും കേസിൽ കക്ഷി ചേരാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

റാഗിങ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ഹൈക്കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കു തുടര്‍ പഠനം അനുവദിച്ച സിംഗിള്‍ ബെഞ്ച് വിധിയില്‍ അതിശക്തമായ അമര്‍ഷം രേഖപ്പെടുത്തിയ എന്നേപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ വികാരം ഹൈക്കോടതി കണക്കിലെടുത്തെന്നും അതിന്റെ കൂടി ഫലമാണ് ഈ തീരുമാനമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
പൂക്കോട് സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതൃത്വം അതിക്രൂരമായി രണ്ടു ദിവസത്തോളം പരസ്യമായി മര്‍ദ്ദിച്ചും അപമാനിച്ചും മരണത്തിലേക്കു തള്ളിവിടുകയായിരുന്നു. ആ കുട്ടിയുടേത് ആത്മഹത്യയെന്നു കരുതാനാവില്ല. അതിനെ ഒരു കൊലപാതകം എന്നു തന്നെ വിലയിരുത്തണം. എന്നിട്ടും സിംഗിള്‍ ബെഞ്ച് പറഞ്ഞത് സിദ്ധാര്‍ഥിന്റെ മരണകാരണം മനസിലായില്ലെന്നും മുതിര്‍ന്ന കുട്ടികള്‍ ശാസിച്ച് ഗുണദോഷിക്കാന്‍ നടത്തിയ ശ്രമമെന്നുമായിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കോടതിവിധിയായിരുന്നു അത്.
ഈ സംരക്ഷണമാണ് കോട്ടയം നഴ്‌സിങ് കോളജ് അടക്കം പല കോളജുകളിലും കടുത്ത റാഗിങ്ങിലേക്കു പിന്നീട് നയിച്ചത്. കാരണം തെറ്റായ സന്ദേശമാണ് ഈ വിധി നല്‍കിയത്. അതിനെ പരസ്യമായി താനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു. റാഗിങ്ങും ലഹരിമരുന്നും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. കേരളത്തിലെ കലാലയങ്ങള്‍ ലഹരി വിമുക്തമാക്കിയാല്‍ മാത്രമേ അതിക്രൂരമായ റാഗിങ്ങും കലാലയങ്ങളിലെ ആക്രമണവും അവസാനിക്കു.
ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.












Click it and Unblock the Notifications