കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറമല്ലേ... അഹമ്മദിനില്ല പേടി

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: പഴയ മഞ്ചേരി മണ്ഡലമാണ് ഇപ്പോഴത്തെ മലപ്പുറം മണ്ഡലം. മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലങ്ങളായിരുന്നു മഞ്ചേരിയും പൊന്നാനിയും. പൊന്നാനി ഇത്രനാളും ലീഗിന്റെ സ്വന്തമായി തന്നെ നിന്നു. എന്നാല്‍ മഞ്ചേരി ഒരിക്കല്‍ മാറി ചിന്തിച്ചു. 2004 ല്‍ മഞ്ചേരി ചുവന്നു.

പക്ഷേ ഇന്ന് സ്ഥിതി അതല്ല. 2004 ല്‍ ഇടതിനോട് ചേര്‍ന്ന് നിന്നിരുന്ന ചില മണ്ഡലങ്ങളെങ്കിലും മലപ്പുറത്തിന്(മഞ്ചേരി) കീഴില്‍ ഉണ്ടായിരുന്നെങ്കില്‍ 2009 ലെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറി. മഞ്ചേരി മാറി മലപ്പുറമായപ്പോള്‍ പെരിന്തല്‍മണ്ണയൊഴികെയുള്ളവയൊക്കെ യുഡിഎഫിന്റെ കോട്ടകളായി.

E Ahmed

ഈ ധൈര്യം ഒന്ന് മാത്രമാണ് ഇ അഹമ്മദിന് സ്വന്തമായുള്ളത്. 2004 ല്‍ മഞ്ചേരി പിടിച്ച ടികെ ഹംസയെ 2009 ല്‍ 115,597 വോട്ടിനാണ് അഹമ്മദ് തറപറ്റിച്ചത്. അമ്പത്തിനാലര ശതമാനം വോട്ടുകളും അഹമ്മദിന്റെ പെട്ടിയില്‍ വീണു. 2004 ല്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച ബിജെപി, 2009 ല്‍ ഏതാണ്ട് നേര്‍ പകുതിയായി.

കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, വേങ്ങര... ഏഴ് മണ്ഡലങ്ങളാണ് മലപ്പുറത്തിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ എല്ലായിടത്തും അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ കഴിഞ്ഞ തവണ അഹമ്മദ് സ്വന്തമാക്കിയിരുന്നു. ഇതില്‍ വേങ്ങരയില്‍ അറുപത് ശതമാനത്തിലധികം വോട്ടുകളും ലഭിച്ചത് ഇ അഹമ്മദിനാണ്.

കഴിഞ്ഞ തവണത്തെ അഹമ്മദിന്റെ വോട്ട് നില ഇങ്ങനെയാണ്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ട് ബ്രാക്കറ്റില്‍

English summary
Statistics confirms E Ahmed's victory at Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X