കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ ജനപ്രിയമാകുന്നു

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ ജനപ്രിയമാകുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കണ്ണൂരില്‍ സംഘടിപ്പിച്ച 'പൊന്‍കതിര്‍' എക്സിബിഷനിലാണ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്, കണക്കുകള്‍ പുറത്ത് വിട്ടത്. 2017-18 അധ്യയനവര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 11% കുട്ടികള്‍ പൊതുവിദ്യാഭ്യാസരംഗം തെരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും വലിയ വര്‍ധനവ് എന്നതും ശ്രദ്ധേയമാണ്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്, കണക്ക് തയ്യാറാക്കിയിരിക്കുന്നത്.

ഉയര്‍ന്ന ക്ലാസ്സുകളില്‍ എത്തും തോറും അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ എണ്ണത്തിലുള്ള കുറവ് മൂലം കുട്ടികള്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളെ ആശ്രയിക്കാറുണ്ടെങ്കിലും ഇപ്പോള്‍ ഒന്നാം ക്ലാസിലെ പ്രവേശനത്തില്‍ തന്നെ വര്‍ദ്ധനവ് ദ്യശ്യമാകുന്നുണ്ട്. കുടുംബാസൂത്രണ പരിപാടികള്‍ ഏറെ ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥനത്ത്, ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലും പൊതുവിദ്യാലയങ്ങളിലെ രണ്ട്, മൂന്ന്, നാലു ക്ലാസുകളിലെ കുട്ടികളുടെ എണ്ണത്തിനേക്കാള്‍ അധികം കുട്ടികള്‍ ഒന്നാം ക്ലാസുകളില്‍ പഠിക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം.

lek1

പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം മാത്രമല്ല, സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ പരിപാടികളും ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കണ്ണൂര്‍ ജില്ല ഏറെ മുന്നിലാണെന്ന്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക്, ആസൂത്രണം, നഗരാസൂത്രണം എന്നീ മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് ഒരുക്കിയ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

ഹരിത കേരളത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നെല്‍ക്യഷിയുടെ വിസ്തൃതിയില്‍ 10% വര്‍ദ്ധനവ് വരുത്തിയപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ 11% ലേറെ വര്‍ദ്ധവുണ്ടായി. 4671 ഹെക്ടറില്‍ നിന്നും കേവലം ഒരു വര്‍ഷം കൊണ്ട് 5190 ഹെക്ടര്‍ എന്ന നേട്ടം കൈവരിക്കുവാന്‍ ജില്ലക്ക് കഴിഞ്ഞിട്ടുണ്ട്.

നെല്ലിനു പുറമേ കശുവണ്ടിയാണ് ജില്ലയില്‍ ഏറെ പ്രാധാന്യത്തോടുകൂടി ക്യഷി ചെയ്യുന്നത്. സംസ്ഥാനത്തെ കശുവണ്ടി ക്യഷിയുടെ ആകെ വിസ്ത്യതിയില്‍ 46.59% വിസ്തൃതിയും കൈയാളുന്നത് കണ്ണൂര്‍ ജില്ലയാണ്. മുന്‍ വര്‍ഷം ഇത് 45.88% മാത്രമായിരുന്നു. വിസ്തൃതിയിലും ഉല്പാദനത്തിലും മാത്രമല്ല, ഗുണമേന്മയിലും കണ്ണൂര്‍ ജില്ലയിലെ കശുവണ്ടി മുന്നിലാണ്.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിച്ച, വിവിധ പഞ്ചായത്തുകളുടെ പ്രാദേശിക വികസനത്തിനുള്ള മിക്കവാറും എല്ലാ അടിസ്ഥാന വിവരങ്ങളും അടങ്ങിയ പുസ്തകങ്ങള്‍, കാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍, കാര്‍ഷിക/നിര്‍മാണ മേഖലയിലെ തൊഴിലാളി ദൗര്‍ലഭ്യം, മാര്‍ക്കറ്റ് മൊത്തവില, ചില്ലറവില സൂചികകള്‍, നിത്യോപയോഗ സാധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വില സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍, ജനനമരണ സ്ഥിതിവിവരക്കണക്കുകള്‍, വേതന ഘടന, പാര്‍പ്പിട സ്ഥിതിവിവരക്കണക്കുകള്‍, ജെന്‍ഡര്‍ സ്റ്റാറ്റിസ്റ്റിക്സ്, വ്യവസായ ഉല്‍പാദന സൂചികകള്‍, മറ്റ് കാലിക വിവരങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ എന്നിവയും ആസൂത്രണവകുപ്പ് പ്രസിദ്ധീകരിക്കുന്ന സാമ്പത്തിക സര്‍വേ, നഗരാസൂത്രണവകുപ്പ് തയ്യാറാക്കുന്ന മാസ്റ്റര്‍പ്ലാനുകള്‍ തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മേള കഴിഞ്ഞാലും ബന്ധപ്പെട്ട പുസ്തകങ്ങള്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ റഫറന്‍സിനായി ലഭ്യമാകുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിക്കുന്നു. കൂടാതെ, വകുപ്പിന്റെ വെബ് സൈറ്റ് ആയ www.ecostat.kerala.gov.inലും ലഭ്യമാണ്.

ശ്രദ്ധിക്കപ്പെടാതെ പോകുന്ന, രസകരവും പ്രയോജനപ്രദവുമായ സ്ഥിതിവിവരക്കണക്കുകള്‍ ജനശ്രദ്ധയില്‍പെടുത്തുന്നതിനായി രസകരമായ ചോദ്യോത്തരപരിപാടികളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഇത്തരം ഗ്രാഫുകളില്‍ നിന്നും ചാര്‍ട്ടുകളില്‍ നിന്നും ലഘുലേഖകളില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചോദ്യങ്ങളാണു തയ്യാറാക്കിയിട്ടുള്ളത്. ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വെല്ലുവിളികളെയും പരിമിതികളെയും അതിജീവിച്ചുകൊണ്ട് ഭിന്നശേഷിക്കാര്‍ നിര്‍മ്മിക്കുന്ന കുടകള്‍ ആണു വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത് എന്ന പ്രത്യേകതയും സ്റ്റാളിലെ ചോദ്യോത്തരപരിപാടിക്കുണ്ട്. ചോദ്യോത്തരപരിപാടിയില്‍ ബഹുമാനപ്പെട്ട പുരാവസ്തു-തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉള്‍പ്പെടെ പ്രമുഖരും പങ്കെടുത്തിട്ടുണ്ട്. ദിവസവും മൂന്ന് തവണ വരെ നറുക്കെടുക്കുന്നുണ്ട്.

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശാലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. പൊന്‍കതിര്‍ വേദിയില്‍ ഇന്ന് വൈകീട്ട് 7 മണിക്ക് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അവതരിപ്പിക്കുന്ന ഇശലിരമ്പം മാപ്പിളപ്പാട്ട് മെഗാഷോ അരങ്ങേറും.

English summary
statistics stall in ponkathir mega exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X