കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസ്താവന വേണ്ട: പരിഷ്കരണ നടപടികൾ തുടരാം, കെഎസ്ആർടിസി എംഡിയോട് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർസിടിസിയെ തട്ടിപ്പുകളെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിഎംഡി ബിജു പ്രഭാകറിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരിഷ്കണ നടപടികൾ തുടരാമെന്നും തുടരാമെന്നും വിവാദ പ്രസ്താവനകൾ ഇനി വേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പിൽ പറയുന്നു. ഇന്നലെ ക്ലിഫ് ഹൌസിൽ വച്ചാണ് കെഎസ്ആർടിസി എംഡിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

യുഡിഎഫ്‌ വിട്ടതിലെ വൈരാഗ്യമാണ്‌ ആക്രമങ്ങള്‍ക്ക്‌ പിന്നില്‍; പ്രതികരിച്ച്‌ ഗണേഷ്‌ കുമാര്‍യുഡിഎഫ്‌ വിട്ടതിലെ വൈരാഗ്യമാണ്‌ ആക്രമങ്ങള്‍ക്ക്‌ പിന്നില്‍; പ്രതികരിച്ച്‌ ഗണേഷ്‌ കുമാര്‍

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്കും യൂണിയനുകൾക്കുമെതിരെ പരസ്യപ്രസ്താവന നടത്തിയതോടെ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ രംഗത്തെത്തിയിരുന്നു. ഇത് കെഎസ്ആർടിസിടിക്കുള്ളിലും പുതിയ പോരിന് വഴിവെച്ചിരുന്നു. ഐഎൻടിയുസി യൂണിയൻ കോർപ്പറേഷൻ ആസ്ഥാനം ഉപരോധിക്കുകയും ചെയ്തിരുന്നു. കെഎസ്ആർടിസിയ്ക്ക് കീഴിൽ ആരംഭിക്കാനിരിക്കുന്ന സ്വിഫ്റ്റ് കമ്പനി സംബന്ധിച്ച് മാനേജ്മെന്റും യൂണിയനുകളും തമ്മിൽ സംഘർഷം തുടർന്നുവരുന്നതിനിടെയാണ് കെഎസ്ആർടിസി എംഡിയുടെ വെളിപ്പെടുത്തൽ.

bijuprabhakar-1

പുതിയ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ദീർഘദൂര സർവീസുകൾക്ക് വേണ്ടി സ്വിഫ്റ്റ് എന്ന പേരിൽ പുതിയ കമ്പനി രൂപീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് വൈകിട്ട് ചർച്ച നടക്കുകയും ചെയ്യും. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ എഐടിയുസി, പ്രതിപക്ഷ സംഘടനകൾ എന്നിവ ഇതിനെ അനുകൂലിക്കുന്നില്ല. അതേ സമയം കെഎസ്ആർടിസി എംഡിക്കെതിരെ ഐഎൻടിയുസി സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പ്രതിഷേധം മാറ്റിവെച്ചിട്ടുണ്ട്.

Recommended Video

cmsvideo
State fully prepared for COVID vaccination drive, says K K Shailaja

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍

English summary
Stay away from controversial statements Chief minister's direction to KSRTC MD during meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X