കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിന് സ്റ്റേ; അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി

  • By Ashif
Google Oneindia Malayalam News

കൊച്ചി: നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിന് ഹൈക്കോടതി സ്‌റ്റേ. ആശുപത്രി മാനേജ്‌മെന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനത്തിന്റെ കരട് കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയിരുന്നു. അന്തിമ വിജ്ഞാപനം ഈ മാസം 31ന് പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ് കോടതി ഇടപെട്ടിരിക്കുന്നത്. അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

 ഫാറൂഖ് കോളേജില്‍ അധ്യാപകരുടെ അഴിഞ്ഞാട്ടം, ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു ഫാറൂഖ് കോളേജില്‍ അധ്യാപകരുടെ അഴിഞ്ഞാട്ടം, ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിയ സമരത്തിന്റെ ഫലമായിട്ടാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം കുറഞ്ഞ വേതനം 20000 രൂപയാക്കണം. ഇതുതന്നെയായിരുന്നു സര്‍ക്കാര്‍ അംഗീകരിച്ചതും. എന്നാല്‍ അന്തിമ വിജ്ഞാപനം വൈകുന്ന ഘട്ടത്തില്‍ ഈ മാസം ആറ് മുതല്‍ അനിശ്ചിത കാല സമരം തുടങ്ങാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സമരം മാറ്റിവയ്ക്കുകയായിരുന്നു.

nurses

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം ഈ മാസം 31ന് ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വിച്ചിരുന്നത്. സമരം നടത്തരുതെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. സമരം ഹൈക്കോടതി നിരോധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം രൂപം മാറ്റാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചു. കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനായിരുന്നു നഴ്‌സുമാര്‍ തീരുമാനിച്ചത്. ഈ അവസരത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടതും അന്തിമ വിജ്ഞാപനം 31നകം ഇറക്കുമെന്ന് ഉറപ്പ് നല്‍കിയതും.

എന്നാല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പോലെ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കരുതെന്നാണ് സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം നടപടി സ്വീകരിക്കുമെന്ന് നഴ്‌സുമാരുടെ സംഘടന പ്രതികരിച്ചു.

ബിജെപിയില്‍ കലഹം; മോദിക്കെതിരെ പ്രതിഷേധം!! തോല്‍വിക്ക് കാരണം മോദിയുടെ അഹങ്കാരംബിജെപിയില്‍ കലഹം; മോദിക്കെതിരെ പ്രതിഷേധം!! തോല്‍വിക്ക് കാരണം മോദിയുടെ അഹങ്കാരം

English summary
Private Hospital Nurse Salary issue: High Court Stayed Government Notification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X