കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഋഷി രാജ് സിങിനെതിരെയുള്ള നടപടിക്ക് സ്റ്റേ

  • By Soorya Chandran
Google Oneindia Malayalam News

Rishi Raj Singh
കൊച്ചി:സംസ്ഥാന പോലീസിന്റെ പരാതിപരിഹാര അതോറിറ്റി(എസ്പിസിഎ)യുടെ നിര്‍ദ്ദേശപ്രകാരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങിന് നേരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി. എസ്പിസിഎ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍ ആണ് നടപടി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടത്. രണ്ട് മാസത്തേക്കാണ് സ്റ്റേ. 2006 ലെ വ്യാജ സിഡി പരിശോധനയുമായി ബന്ധപ്പെട്ടാണ് എസ്പിസിഎ ഋഷിരാജ് സിങിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും എഡിജിപിയും ആയ ഋഷിരാജ് സിങിന്റെ എസ്പിസിഎക്കെതിരെയുള്ള പരാതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോ
ടതിയുടെ ഉത്തരവ്. വെല്‍ഗേറ്റ് വീഡിയോസിന്റെ പരാതിയില്‍ ആയിരുന്നു എസ്പിസിഎയുടെ നടപടി.

നിരവധി തവണ കേസില്‍ എസ്പിസിഎ ഋഷിരാജ് സിങിനെതിരെ സമണ്‍സ് അയച്ചിരുന്നു. എന്നാല്‍ ഒറ്റത്തവണ പോലും അദ്ദേഹം ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഋഷിരാജ് സിങിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് എസ്പിസിഎ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.

എസ്പിസിഎ അയച്ച സമണ്‍സ് തനിക്ക് കിട്ടിയിട്ടില്ലെന്നും തനിക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ എസ്പിസിഎക്ക് അധികാരമില്ലെന്നും ഋഷിരാജ് സിങ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

2006 ല്‍ നടന്ന വ്യാജ സിഡി പരിശോധനയില്‍ വെല്‍ഗേറ്റ് വീഡിയോസിന്റെ 9000 സിഡികളാണ് ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവ വ്യാജ സിഡികള്‍ ആയിരുന്നു എന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാല്‍ പിടിക്കപ്പെട്ടത് വ്യാജ സിഡുകള്‍ അല്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് വെല്‍ ഗേറ്റ്‌സ് ഉടമ കെപി വര്‍ഗ്ഗീസ് ആണ് എസ്പിസിഎക്ക് പരാതി നല്‍കിയത്.

English summary
The Kerala high court on Thursday issued a stay on disciplinary proceedings against ADGP Rishi Raj Singh based on state police complaints authority's (SPCA) recommendation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X