കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജു സാംസന്റെ വീട്ടില്‍ മോഷണം, ട്രോഫികളും പോയി

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ സൂപ്പര്‍ സ്റ്റാര്‍ സഞ്ജു വി സാംസന്റെ വീട്ടില്‍ മോഷണം. സഞ്ജുവിന്റെ വിഴിഞ്ഞത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ക്കൊപ്പം സഞ്ജു കളിച്ചു നേടിയ ട്രോഫികളും മോഷണം പോയതായാണ് വിവരം. ഐ പി എല്ലിന്റെ ഏഴാം സീസണില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിന്റെ അഭിമാനമായ ഈ 19 കാരന്‍.

ഐ പി എല്‍ ക്രിക്കറ്റില്‍ സഞ്ജുവിന് കിട്ടി മാന്‍ ഓഫ് ദ മാച്ച് ട്രോഫിയും വീട്ടില്‍ ഉണ്ടായിരുന്നു. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 41 പന്തില്‍ 63 റണ്‍സെടുത്താണ് കഴിഞ്ഞ സീസണില്‍ സഞ്ജു കളിയിലെ താരമായത്. ഐ പി എല്‍ ക്രിക്കറ്റില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡും സഞ്ജു ഈ മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു.

sanju-samson

172 റണ്‍സിന്റെ വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ ജയിപ്പിച്ച ഈ ഇന്നിംഗ്‌സാണ് സഞ്ജു സാംസനെ താരമാക്കിയത്. ഐ പി എല്ലിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചതോടെ സഞ്ജു ടീമിലെ അവിഭാജ്യ ഘടകമായി. ഏഴാം സീസണിലേക്ക് വേണ്ടി നാല് കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്.

ഐ പി എല്ലില്‍ മാത്രമല്ല, അണ്ടര്‍ 19 ടീമിന് വേണ്ടിയും സഞ്ജു സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നു. കഴിഞ്ഞ വര്‍ഷം ഐ പി എല്ലിലെ മികച്ച ഭാവിതാരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ഇത്തവണയും മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്.

English summary
Stealing in Cricketer Sanju Samson's home in Vizhinjam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X