കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലപ്പുഴയിലെ കാണാതായ തിരുവാഭരണം ഉപദേവന്മാരുടെ കാണിക്കവഞ്ചിയില്‍!!സംഭവിച്ചത്!!

അമ്പലത്തിലെ ഉപദേവന്മാരുടെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പതക്കം അടക്കമുള്ള ലഭിച്ചിരിക്കുന്നത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണം തിരിച്ചു കിട്ടി. അമ്പലത്തിലെ ഉപദേവന്മാരുടെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പതക്കം അടക്കമുള്ള ലഭിച്ചിരിക്കുന്നത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഒരു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് മാലയും പതക്കവുമടങ്ങുന്ന തിരുവാഭരണം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞമാസമാണ് തിരുവാഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഭണ്ഡാരങ്ങള്‍ തുറന്ന് പരിശോധന നടത്തിയിരുന്നു. എന്നിട്ടും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഭരണം ഊര്‍ജിതമാക്കിയത്.

ambalapuzha

അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയും ഭണ്ഡാരം തുറന്ന് പരിശോധന നടത്തുകയായിരുന്നു. ഉപദേവനായ ഗുരുവായൂരപ്പന്റെ നടയില്‍ നിന്നായിരുന്നു മാല ലഭിച്ചത്. ഗണപതിയുടെ നടയില്‍ നിന്നാണ് പതക്കം ലഭിച്ചത്. രണ്ടിനും ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അന്വേഷണം ഊര്‍ജിതമാക്കിയതറിഞ്ഞ് കള്ളന്മാര്‍ പതക്കവും മാലയും കാണിക്ക വഞ്ചിയില്‍ നിക്ഷേപിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. തിരിച്ചു കിട്ടിയ ആഭരണങ്ങള്‍ നാളെ കോടതിയില്‍ ഹാജരാക്കും.

English summary
stealing ornaments from ambalapuzha temple found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X