പറമ്പ് വൃത്തിയാക്കുകയായിരുന്ന തൊഴിലാളികള്‍ കണ്ടത്, പിന്നെ ഒന്നും നോക്കിയില്ല: പോലീസിനെ വിളിച്ചു
ഇരിട്ടിയില്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി. ഇരിട്ടി വള്ളിയാട്ടാണ് സംഭവം. ഉഗ്രശേഷിയുള്ള ഏഴ് ബോംബുകളാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ തൊഴിലാളികള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഇരിട്ടി: ഇരിട്ടിയില്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി. ഇരിട്ടി വള്ളിയാട്ടാണ് സംഭവം. ഉഗ്രശേഷിയുള്ള ഏഴ് ബോംബുകളാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ തൊഴിലാളികള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
ആളൊഴിഞ്ഞ പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയായിരുന്നു സംഭവം. പറമ്പില്‍ പ്ലാസ്റ്റിക് ബക്കറ്റിനകത്തെ പൊതിക്കെട്ട് ശ്രദ്ധയില്‍പ്പെട്ട തൊഴിലാളികള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിളിക്കുകയായിരുന്നു. പെയിന്റിന്റെ പ്ലാസ്റ്റിക് ബക്കറ്റിനകത്താണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.

വ്യാഴാഴ്ച വൈകിട്ടാണ് ബോംബുകള്‍ കണ്ടെത്തിയത്. ആറ് സ്റ്റീല്‍ ബോംബുകളും ഒരു പ്ലാസ്റ്റിക് കണ്ടെയ്നര്‍ ബോംബുമാണ് കണ്ടെത്തിയത്. ഇവയെല്ലാം തന്നെ ഉഗ്രശേഷിയുളള ബോംബുകളാണ്.
ഇരിട്ടി എസ്ഐ സഞ്ജയ്കുമാറിന്റെയും എഎസ്ഐ കെകെ രാജേഷിന്റെയും നേതൃത്വത്തില്‍ പോലീസും കണ്ണരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡും ചേര്‍ന്ന് പരിശോധിച്ചു. അടുത്തുള്ള ക്വാറിയില്‍ എത്തിച്ച് ബോംബ് നിര്‍വീര്യമാക്കിയിട്ടുണ്ട്. ബോംബുകള്‍ അടുത്തിടെ നിര്‍മ്മിച്ചവയാണെന്നാണ് പോലീസ് പറുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications