കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി മാറിയത് സിപിഎമ്മിനെ തിരഞ്ഞെടുപ്പുകളില്‍ ബാധിക്കും, ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയുന്നത് പാര്‍ട്ടിയെ ആവശ്യ ഘട്ടത്തില്‍ ദുര്‍ബലമാക്കും. പുതിയ സെക്രട്ടറിക്ക് കീഴില്‍ എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നത് തന്നെ ആശയക്കുഴപ്പമാകും. അണികള്‍ക്കിടയില്‍ ഇത് നല്ല സന്ദേശവുമല്ല നല്‍കുക. പാര്‍ട്ടി കോടിയേരിക്കൊപ്പം അടിയുറച്ച് നിന്നിരുന്നെങ്കില്‍ ഒരുപക്ഷേ വലിയ പ്രശ്‌നങ്ങളുണ്ടാവില്ലായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരി ഒഴിഞ്ഞതാണ് ഏറ്റവും വലിയ പ്രശ്‌നം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ പ്രതിസന്ധി ഇടതുമുന്നണിയെ തന്നെ ബാധിക്കാനാണ് സാധ്യത.

സിപിഎമ്മിന് തലവേദന

സിപിഎമ്മിന് തലവേദന

സിഎമ്മിനാണ് കോടിയേരിയുടെ രാജി ഏറ്റവും പ്രതിസന്ധി തീര്‍ക്കുന്നത്. മക്കള്‍ മൂലമുള്ള പ്രശ്‌നമാണെന്ന് പറയുമ്പോഴും ഗൗരവമേറിയ മയക്കുമരുന്ന് കേസ് സിപിഎമ്മിന് മുന്നിലെത്തി നില്‍ക്കുകയാണ്. കോടിയേരി സ്ഥാനമൊഴിയാതെ മറ്റൊരു മാര്‍ഗവും സിപിഎമ്മിന് മുന്നിലില്ല. പാര്‍ട്ടിക്കുള്ളില്‍ മാന്‍ മാനേജ്‌മെന്റിന് പേരുകേട്ട കോടിയേരി എല്ലാ പക്ഷത്തെയും ഒരുപോലെ കൂടെ നിര്‍ത്താന്‍ കഴിവുള്ള നേതാവ് കൂടിയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തന്നെ രാജി വന്നത് ആ മുന്നൊരുക്കത്തെ തീര്‍ത്തും ദുര്‍ബലമാക്കും.

പകരം വരുന്നയാളുടെ പ്രതിച്ഛായ

പകരം വരുന്നയാളുടെ പ്രതിച്ഛായ

എ വിജയരാഘവനാണ് കോടിയേരിക്ക് പകരം സ്ഥാനമേറ്റെടുക്കുന്നത്. പാര്‍ട്ടിക്കുള്ളിലും പുറത്തും ഒരുപോലെ ദുര്‍ബലനായ നേതാവാണ് അദ്ദേഹം. പല അവസരങ്ങളിലും സംസാരിക്കാന്‍ അറിയാത്ത വിജയരാഘവന്‍ പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിട്ടുമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നേതാക്കളെ സംയോജിപ്പിക്കുന്നതിലും പരാജയമാണ് വിജയരാഘവന്‍. ഒരുപക്ഷേ സിപിഐ ബന്ധത്തെ പോലും വിജയരാഘവന്റെ സംയമനമില്ലാത്ത സമീപനം ബാധിച്ചേക്കാം. ചെറിയ വിഷയത്തെ പോലും വലിയ പ്രതിസന്ധിയാക്കി മാറ്റാന്‍ വിജയരാഘവന് വലിയ മിടുക്കുമുണ്ട്.

കോടിയേരിയുടെ പോപ്പുലാരിറ്റി

കോടിയേരിയുടെ പോപ്പുലാരിറ്റി

കോടിയേരിക്ക് മലബാര്‍ മേഖലയില്‍ സാമാന്യം നല്ല ജനപ്രീതിയുണ്ട്. കണ്ണൂരിലും കോഴിക്കോടുമുള്ള ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ കോടിയേരിയുടെ ഇമേജ് മികച്ചതാണ്. വിജയരാഘവന്‍ നേരെ തിരിച്ചാണ് കോഴിക്കോട് മുമ്പ് മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് പോലും വേണ്ടാത്ത നേതാവായിരുന്നു അദ്ദേഹം. അന്ന് അദ്ദേഹത്തിന്റെ പ്രചാരണങ്ങള്‍ പലതും ജനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതായിരുന്നു. ഇത്തരമൊരു നേതാവും കോടിയേരിയും തമ്മിലുള്ള പ്രധാന പ്രശ്‌നം ജനങ്ങളും അണികളുമായിട്ടുള്ള ആശയവിനിമയമാണ്. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വരെ വിജയരാഘവന്റെ പ്ലാനിംഗ് കൊണ്ട് ദുര്‍ബലമാക്കപ്പെടാം.

പ്രചാരണത്തിലും പ്രതിഫലിക്കും

പ്രചാരണത്തിലും പ്രതിഫലിക്കും

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി ഒരിക്കലും അവധിആവശ്യപ്പെടുന്ന സാഹചര്യം പതിവുള്ളതല്ല. പാര്‍ട്ടി യോഗത്തില്‍ മുമ്പ് കോടിയേരിയുടെ അവധി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്ന് വലിയ ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. തുടര്‍ ചികിത്സയ്ക്കായി അദ്ദേഹം പോകുന്നത് പ്രചാരണ രംഗത്ത് നിന്നും കോടിയേരി മാറാന്‍ കാരണമായേക്കും. മക്കള്‍ക്കെതിരെയുള്ള കേസ് നിലവിലുള്ളത് കൊണ്ട് ധാര്‍മികത നിര്‍ത്തി പ്രചാരണങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. അതിലുപരി മാധ്യമങ്ങളുമായി ഇടപെടാനുള്ള വിജയരാഘവന്റെ പ്രശ്‌നങ്ങളും കോടിയേരിയുടെ അഭാവം സിപിഎമ്മില്‍ കടുത്ത രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നതാണ്. സിപിഎം വീണ്ടും മാധ്യമങ്ങളുമായി ഇടയാനും പുതിയ വിവാദങ്ങള്‍ ഉണ്ടാക്കാനുമാണ് വിജയരാഘവന്റെ വരവ് സഹായിക്കുക.

പിണറായി ഒറ്റപ്പെടും?

പിണറായി ഒറ്റപ്പെടും?

കോടിയേരിയുടെ പിന്‍വാങ്ങല്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന പിണറായി വിജയനെയും ബാധിച്ചേക്കും. പാര്‍ട്ടിക്കുള്ളില്‍ കോടിയേരി-പിണറായി കൂട്ടുകെട്ട് തെരഞ്ഞെടുപ്പ് നയിക്കുന്നതിന് അനുയോജ്യമായ ഘടകമായിരുന്നു. സൗമ്യനായി സംസാരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയും ഗൗരവത്തിലുള്ള മുഖ്യമന്ത്രിയും എന്നത് രണ്ട് തരത്തിലുള്ള സ്വീകാര്യതയും പാര്‍ട്ടിക്കുണ്ടാക്കുന്നുണ്ടായിരുന്നു. എന്നാല്‍ കോടിയേരിയുടെ അഭാവത്തില്‍ പിണറായി എങ്ങനെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ഒറ്റയ്ക്ക് നയിക്കും എന്നത് നിര്‍ണായകമായ കാര്യമാണ്. വിവാദങ്ങള്‍ മുഖ്യമന്ത്രിക്ക് ചുറ്റും ഉള്ളതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ എല്ലാ മുന്നൊരുങ്ങളും പാളും. അണികളോട് കോടിയേരി എന്തിന് മാറി നിന്നു എന്നും വിശദീകരിക്കാനും സിപിഎം ബുദ്ധിമുട്ടും.

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam

English summary
Step down of kodiyeri balakrishnan creates cpm a lot of problems in upcoming elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X