കൊല്ലത്ത് മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; കുട്ടിയെ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു
കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം. കുട്ടിയെ തല്ലിച്ചതച്ച ശേഷം സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് ദേഹമാസകലം പൊള്ളലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ടാനച്ഛന്‍ ആഷിഖിനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയുടെ അമ്മ കൊല്ലത്ത് ജോലിക്ക് പോയ സമയത്താണ് ആഷിഖ് കുഞ്ഞിനെ മര്‍ദിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് സംഭവം ആദ്യം കണ്ടത്. സമീപവാസികള്‍ എത്തുമ്പോള്‍ മര്‍ദനമേറ്റ് കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു.

ഇത് ചോദ്യം ചെയ്ത നാട്ടുകാരോട് ആഷിഖ് കയര്‍ത്ത് സംസാരിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കുണ്ടറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന്് പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. കുഞ്ഞിനെയും അമ്മയെയും കൊല്ലത്തെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റി. ആഷിഖിനെ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications