മാതാവിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പതിമൂന്നുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍
ബന്തിയോട്: മാതാവിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പതിമൂന്നുകാരിയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് പഞ്ചത്തൊട്ടിയിലെ അബ്ദുല്‍ കരീമിനെ(38)യാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രേംസദന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

വീട്ടിനകത്തെ കിടപ്പുമുറിയില്‍ മാതാവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ കരീം പീഡിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് മാതാവ് ഉറക്കമുണര്‍ന്ന് ബഹളം വെച്ചതോടെ കരീം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെയും കൊണ്ട് മാതാവ് കുമ്പള സ്റ്റേഷനിലെത്തി പരാതി നല്‍കുകയാണുണ്ടായത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കരീമിനെതിരെ കേസെടുക്കുകയും പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു. മൂന്ന് മാസക്കാലമായി കരീം തന്നെ പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications