കുട്ടികളെ പുറത്താക്കി വീട് പൂട്ടി രണ്ടാനമ്മ സ്ഥലം വിട്ടു; പെരുവഴിയില്‍ കിടന്നത് രണ്ട് ദിവസം...
മലപ്പുറം: രണ്ടാനമ്മമാര്‍ മക്കളോട് കാണിക്കുന്ന ക്രൂരതകള്‍ വാര്‍ത്തകളാകാറുണ്ട്. മലപ്പുറത്ത് രണ്ടാനമ്മ മൂന്ന് ചെറിയ കുട്ടികളോട് കാണിച്ച ക്രൂരത കണ്ട് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. മൂന്ന് വയസ് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളെ വീടിന് പുറത്താക്കി വാതില്‍ പൂട്ടി രണ്ടാനമ്മ സ്ഥലം വിട്ടു. ഒടുവില്‍ പട്ടിണികിടന്ന് അവശരായ കുട്ടികള്‍ക്ക് തുണയായത് ബന്ധുക്കളാണ്.
രണ്ട് ദിവസമാണ് കുട്ടികള്‍ പട്ടിണി കിടന്ന് പെരുവഴിയില്‍ കിടന്നത്. തിരൂര്‍ കൂട്ടായിലാണ് രണ്ടാനമ്മയുടെ ക്രൂരത നടന്നത്. കുട്ടികളുടെ പിതാവ് വിദേശത്തേക്ക് പോയതോടെ നാല് ആണ്‍കുട്ടികളെ വീടിന് പുറത്താക്കി വാതിലടച്ച് രണ്ടാനമ്മ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. കരഞ്ഞ് പറഞ്ഞിട്ട് പോലും അവര്‍ വാതില്‍ തുറന്ന് കൊടുത്തില്ല.

കുട്ടികളെ പുറത്തിറക്കി വിട്ട് പുസ്തകങ്ങളും ബാഗും പുറത്തേക്കെറിഞതിന് ശേഷം വീടും ഗേറ്റും പൂട്ടി രണ്ടാനമ്മ പോയി. ഇതോടെ മൂന്ന് വയസുകാരനടക്കം പെരുവഴിയിലായി. രണ്ട് ദിവസത്തോളം വീടിന് പുറത്ത് നിന്ന കുട്ടികളെ രാത്രിയില്‍ ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളാണ് ഭക്ഷണവും വെള്ളവും നല്‍കിയത്. അപ്പോഴേക്കും കുട്ടികളുടെ ആരോഗ്യനില വഷളായിരുന്നു.
ബന്ധുക്കല്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടികളെ ആശുപത്രിയിലാക്കി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നാണ് കുട്ടകള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കുട്ടികളുടെ സംരക്ഷണം ബന്ധുക്കള്‍ ഏറ്റെടുത്തു. രണ്ടാനമ്മയ്ക്കതെിരെ കേസെടുത്തിട്ടുണ്ട്. അവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ബന്ധുക്കളും ഗള്‍ഫിലുള്ള പിതാവിനെ വിവരമറിയിച്ചിട്ടുണ്ട്.
Read Also: പുലിമുരുകന് വെറും പുലിയല്ല, തിയറ്റര്‍ ഇളക്കിമറിച്ച് ആവേശം; പടം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് !
Read Also: പഫ്സ് അനുശ്രീയെയും ക്രിസ്പിനെയും മാത്രമല്ല എയര്‍പോര്‍ട്ടിനെയും നാറ്റിച്ചു; ഹോട്ടലിനെതിരെ കേസ്...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications