കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമാലിയിലെ വഴിയോരങ്ങള്‍ ക്ലീന്‍ ആക്കും ലക്ഷ്യം ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലി ടൗണിന്റെ വികസനത്തിന്റെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ പെട്ടികടകളും വിവിധ രാഷ്ട്രീയ സംഘടനകളുടെ ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്തു തുടങ്ങി. ടൗണിലെ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയാണ് പെട്ടികടകളും ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്യുന്നത്. നിലവില്‍ മൂന്നാറിന്റെ പ്രവേശന കവാടവും ഹൈറേഞ്ചിന്റെ മലകളുടെ താഴ്‌വാരവുമായി അറിയപ്പെടുന്ന അടിമാലിയില്‍ വാഹനക്കുരുക്ക് അതി രൂക്ഷമായി തുടരുകയാണ്.

മൂന്നാറിലേക്കടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് അടിമാലിയില്‍ എത്തിയാല്‍മാത്രമേ മൂന്നാറിലേക്കു പോകുവാന്‍ സാധിക്കു, എന്നിരിക്കെ വിനോദ സഞ്ചാര സീസണുകളില്‍ ഇവിടെ ഗതാഗത തിരക്ക് പതിവിലും കൂടുതലാണ്.നീലക്കുറിഞ്ഞി സീസണ്‍ക്കൂടിയായതിനാല്‍ ഇക്കുറി ഗതാഗതം പ്രശ്‌നങ്ങള്‍ മുന്‍ക്കൂട്ടി പരിഹരിച്ചില്ലെങ്കില്‍ പ്രതിസന്ധി സൃഷിടക്കുമെന്നും ആയതിനാല്‍ ഒരാഴാച്ചക്കകം വാഹന ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

adimali

അടിമാലി ടൗണ്‍,ബസ്റ്റാന്റ് ജംഗഷന്‍,ആശുപത്രിപ്പടി ലൈബ്രറിറോഡ് എന്നിവടങ്ങളില്‍ വലിയ രീതിയലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലവില്‍ റോഡിലേക്ക് കയറിയിരിക്കുന്ന അനധികൃത പെട്ടിക്കടകളും വലിയ ഫളക്‌സ് ബോര്‍ഡുകളും എടുത്ത് മാറ്റുന്നതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വാഹനങ്ങള്‍ കടന്നുപോകുന്നതിനും സുഗമമായ രീതിയില്‍ സാധ്യമാകും .നിലവില്‍ മൂന്നാറിലേക്കടമെത്തുന്ന വലിയ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെടുന്ന അവസ്ഥക്കും അതോടെ പരിഹാരമാകും.

English summary
Steps to sort out traffic block in adimali is taken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X