കത്തി വില്പനക്കാരന് സ്ത്രീശക്തിയുടെ കടാക്ഷം; ലഭിച്ചത് 60 ലക്ഷം!!
തിരുവനന്തപുരം: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ കത്തിവില്പനക്കാരന് സ്വന്തം. കരുനാഗപ്പള്ളി അഖിൽ മന്ദിരത്തിൽ ഹരിദാസനെടുത്ത (48) സ്ത്രീശക്തിയുടെ എസ്.ഡി. 756688 എന്ന ടിക്കറ്റിനാണ് ഇക്കുറി ഭാഗ്യദേവത കടാക്ഷിച്ചത്.
ചിറയിൻകീഴ് ശാർക്കരയിലെ വ്യാപാരമേളയിൽ കത്തി വിൽക്കുന്നതിനായി എത്തിയ ഹരിദാസൻ നറുക്കെടുപ്പ് ദിവസമായ ചൊവ്വാഴ്ച രാവിലെ ശാർക്കര ക്ഷേത്രത്തിന് മുന്നിലെ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു. ശാർക്കര അമ്മയുടെ കടാക്ഷമാണിതെന്ന് ഹരിദാസൻ പറയുന്നു. വീടുവച്ച കടം വീട്ടുന്നതിനായി പരക്കം പായുന്നതിനിടെയാണ് ഭാഗ്യം തുണച്ചത്.

ഭാര്യ ഷീജ പച്ചക്കറി കച്ചവടം നടത്തുകയാണ്. മൂത്തമകൻ അഖിൽ ദാസ് ജെ.സി.ബി ഓപ്പറേറ്ററാണ്. ഇളയമകൻ അമൽ ദാസ് ബി.ബി.എയ്ക്ക് പഠിക്കുന്നു. 24ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഉൾപ്പെടെ ഏപ്രിൽ മാസത്തിൽ ഭഗവതി ഏജൻസിക്ക് ലഭിച്ചത് ആറ് ഒന്നാം സമ്മാനമാണ്. 3ന് നറുക്കെടുത്ത സ്ത്രീശക്തിയിൽ ഒന്നാം സമ്മാനമായ 60 ലക്ഷം, 5ന് നറുക്കെടുത്ത കാരുണ്യ പ്ലസിൽ ഒന്നാം സമ്മാനമായ 50 ലക്ഷം, 17ന് നറുക്കെടുത്ത സ്ത്രീശക്തിയിൽ ഒന്നാം സമ്മാനമായ 60 ലക്ഷം.
20ന് നറുക്കെടുത്ത നിർമ്മലിൽ ഒന്നാം സമ്മാനമായ 70 ലക്ഷം, 23ന് നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം എന്നിവയാണ് ഭഗവതി ഏജൻസി വഴി വിറ്റ ലോട്ടറികൾക്ക് ലഭിച്ചത്. ഈ മാസം തന്നെ സ്ത്രീ ശക്തിയുടെ മൂന്നു നറുക്കെടുപ്പുകളിൽ ഒന്നാം സമ്മാനം നേടി എന്നതും റെക്കാഡാണ്.












Click it and Unblock the Notifications