Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിന് വീഴ്ച പറ്റിയോ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ സംഭവത്തിന് കാരണം പോലീസിന്റെ സുരക്ഷാ വീഴ്ചയാണോ എന്ന ആക്ഷേപം. ഇക്കാര്യത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ.രംഗത്തുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും വേണ്ടത്ര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടു എന്നാണ് ആക്ഷേപം. ആക്രമണം ആസൂത്രിതമാണെന്ന ആരോപണവുമായി ആഭ്യന്തരമന്ത്രി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ പോലീസിന്റെ സുരക്ഷാ വീഴ്ചയാണ് എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് കണ്ണൂരിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായ കെ സുധാകരന്‍ തന്നെയാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം എന്നാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്. ഇത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെയുള്ള ഒരു ഒളിയമ്പായാണ് വിലിരുത്തപ്പെടുന്നത്.

Thiruvanchur Radhakrishnan

അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസിന്റെ പ്രത്യേക സംഘത്തെ നിയമിച്ചതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണത്തിന് പുറമേയായിരിക്കും ഈ അന്വേഷണം.

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. 'ഇസഡ് ' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സുരക്ഷ ക്രമീകരണം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് കാറ് ഏര്‍പ്പെടുത്താനും തത്വത്തില്‍ തീരുമാനം ആയിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി ഇത്തരം കര്‍ശന സുരക്ഷാ സംവിധാനങ്ങളോട് സഹകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയോട് കൂടി ആലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്ക എന്നും ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+