പ്രേമചന്ദ്രന്റെ വീടിന് കല്ലെറിഞ്ഞതാര്?
കൊല്ലം: എന്‍കെ പ്രേമചന്ദ്രന് എംപിയുടെ വീടിന് നേരെ കല്ലേറ്. സിപിഎംകാരാണ് കല്ലെറിഞ്ഞതെന്നാണ് ആക്ഷേപം. വീടിന്റെ മതിലിന് മേല്‍ പോസ്റ്ററും പതിച്ചിട്ടുണ്ട്.
പ്രേമചന്ദ്രനും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. സത്യപ്രതിജ്ഞക്കായി ഭാര്യ ഗീതക്കൊപ്പം അദ്ദേഹം ദില്ലിയിലാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എന്‍കെ പ്രേമചന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആര്‍എസ്പിയും യുഡിഎഫില്‍ ചേര്‍ന്നത്.

നാട്ടുകാരാണ് വീടിന് കല്ലെറിയുന്ന കാര്യം കണ്ടത്. പത്ത് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. കല്ലേറ് നടക്കുമ്പോള്‍ തന്നെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന പ്രമചന്ദ്രന്‍ സുരക്ഷാ ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എംപിയും കുടുംബവും ദില്ലിയിലേക്ക് പോയതിന് ശേഷം പോലീസ് കാവല്‍ പിന്‍വലിക്കുകയായിരുന്നു. ഈ സമയത്താണ് ആക്രമണം ഉണ്ടായത്.
സോണിയ ഗാന്ധിയേയും ഉമ്മന്‍ ചാണ്ടിയേയും പിന്തുണക്കുന്ന പ്രേമചന്ദ്രന് മാപ്പില്ലെന്നാണ് മതിലില്‍ ഒട്ടിച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പ്രേമചന്ദ്രന് എല്‍ഡിഎഫിനെ വഞ്ചിച്ചുവെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഏറ്റവും ശ്രദ്ധകൊടുത്ത മണ്ഡലമായിരുന്നു കൊല്ലം. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന എംഎ ബേബിയായിരുന്നു എന്‍കെ പ്രേമചന്ദ്രന്റെ എതിര് സ്ഥാനാര്‍ത്ഥി.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications