മന്ത്രിമാര്‍ക്ക് കല്ലേറില്‍ തകരാത്ത കാറുകള്‍
കോഴിക്കോട്: മുഖ്യമന്ത്രിക്ക് കല്ലേറ് കൊണ്ടെങ്കില്‍ കേളത്തിലെ ഏത് മന്ത്രിക്ക് നേരേയും അത് സംഭവിക്കാം. പലമന്ത്രിമാരും ഇക്കാര്യത്തില്‍ അല്‍പം പേടി ഉള്ളവരുമാണ്. ഇക്കാര്യം മനസ്സിലാക്കിത്തന്നെയാണ് പോലീസ് ഇപ്പോള്‍ 'സ്‌റ്റോണ്‍ പ്രൂഫ്' കാറുകള്‍ മന്ത്രിമാര്‍ക്കായി ഒരുക്കുന്നത്.
കേരളത്തിലെ പ്രതിപക്ഷം എന്തായാലും മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാര്‍ക്കോ നേരെ വെടിയുതിര്‍ക്കാന്‍ സാധ്യതയില്ല. പലരുടേയും കയ്യില്‍ വെടിയുണ്ടകള്‍ മാത്രമേ ഉള്ളൂ, തോക്ക് ഇല്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍! അതുകൊണ്ടാകും ബുള്ളറ്റ് പ്രൂഫ് കാറിന്റെ ആവശ്യമില്ല എന്ന് പോലീസ് തീരുമാനിച്ചത്.

പോലീസ് ട്രാന്‌സ്‌പോര്‍ട്ട് വിഭാഗമാണ് മന്ത്രിമാരുടെ സുരക്ഷക്ക് സ്‌റ്റോണ്‍ പ്രൂഫ് കാറുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. രണ്ട് കാറുകളാണ് ഇത്തരത്തില്‍ സജ്ജീകരിക്കുക. കല്ലേറുണ്ടായാല്‍ തന്നെ ചില്ലുകള്‍ തകര്‍ന്ന് അപകടം പറ്റാത്ത തരത്തിലായിരിക്കും ഈ കാറുകള്‍.
കേരളത്തിലെ എല്ലാ ജനമൈത്രി പോലീസ് സ്‌റ്റേഷനുകളിലേക്കുമായി 250 ഇരുചക്ര വാഹനങ്ങള്‍ അടുത്ത ആഴ്ച നല്‍കാനും പോലീസ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ബീറ്റ് ഓഫീസര്‍മാരായ വനിത പോലീസുകാര്‍ക്ക് വേണ്ടിയാണ് ഈ വാഹനങ്ങള്‍.
പുരുഷ പോലീസുകാര്‍ക്കായി 100 ബൈക്കുകളും വാങ്ങുന്നുണ്ട്. 2002 ല്‍ വാങ്ങിയ ബൈക്കുകള്‍ എല്ലാം കേടായി പോയി എന്നാണ് പറയുന്നത്. കേടായ വണ്ടികള്‍ നന്നാക്കാതെ തന്നെ പുതിയ ബൈക്ക് വാങ്ങുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമില്ല.


Click it and Unblock the Notifications