കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാളത്തില്‍ കല്ലുകള്‍; 20 ഓളം ക്ലിപ്പുകള്‍ ഇളകി, പരശുറാം അട്ടിമറിക്കാന്‍ ശ്രമം?

Google Oneindia Malayalam News

കോഴിക്കോട്: പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം നടന്നതായി പരാതി. ലോക്കോ പൈലറ്റാണ് പരാതി ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ വടകര അയിനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപതോളം ക്ലിപ്പുകളാണ് വേര്‍പ്പെട്ട നിലയില്‍ ഉളളത്. കൂടാതെ പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തി വെച്ചതായും കണ്ടെത്തി.

ശനിയാഴ്ച മംഗലാപുരത്തേക്കുള്ള യാത്രയിലാണ് ട്രെയിന്‍ പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് സംശയം തോന്നിയത്. ട്രെയിന്‍ നന്നായി ഇളകിയതായും പൈലറ്റ് പറഞ്ഞു. ഇതോടെ തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

 ദില്ലിയിൽ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ചു, 9 മരണം! പത്ത് പേർക്ക് പരിക്ക് ദില്ലിയിൽ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ചു, 9 മരണം! പത്ത് പേർക്ക് പരിക്ക്

train

ട്രെയിന്‍ അപകടപ്പെടുത്താന്‍ തന്നെയായിരുന്നു ശ്രമം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പിന്നില്‍ ആരാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജാര്‍ഖണ്ഡിൽ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് മുന്നേറ്റം, ബിജെപി പരുങ്ങലിൽ, ആദ്യഫലസൂചനകൾ പുറത്ത്ജാര്‍ഖണ്ഡിൽ കോണ്‍ഗ്രസ്-ജെഎംഎം സഖ്യത്തിന് മുന്നേറ്റം, ബിജെപി പരുങ്ങലിൽ, ആദ്യഫലസൂചനകൾ പുറത്ത്

'അമിത് ഷാ ഒന്നോർത്തോളൂ... അംബേദ്കറുടെ മകനാണ്, തല വെട്ടിയാലും വാക്ക് പാലിക്കും'! ആസാദ് പറഞ്ഞത്'അമിത് ഷാ ഒന്നോർത്തോളൂ... അംബേദ്കറുടെ മകനാണ്, തല വെട്ടിയാലും വാക്ക് പാലിക്കും'! ആസാദ് പറഞ്ഞത്

English summary
stones found in track at vadakara; probe starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X