പ്രവാസികളില്‍ കൊവിഡ് ടെസ്റ്റിന് പണം ഈടാക്കുന്നത് അവസാനിപ്പിക്കണം: എംഎം ഹസ്സന്
തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികളില്‍ നിന്നും കോവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് ആവശ്യപ്പെട്ടു.
ഗള്‍ഫില്‍ നിന്നും സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ ശേഷമാണ് പ്രവാസികള്‍ നാട്ടിലെത്തുന്നത്. കേരളത്തിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് വീണ്ടും 1800 രൂപ മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന നിലപാട് പ്രവാസികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.
ടീമംഗം മാറിയതിൽ ആശയക്കുഴപ്പം: ബിഗ്ബോസ് ഹൌസിൽ കലഹം? ഒടുവിൽ മാപ്പ് പറഞ്ഞ് ലക്ഷ്മി
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
കുടുംബസമേതം മടങ്ങിയെത്തുന്ന പ്രവാസിക്ക് കോവിഡ് പരിശോധനയുടെ പേരില്‍ ഗള്‍ഫിലും കേരളത്തിലുമായി വലിയ തുക ചെലവാക്കേണ്ടി വരും.കേരളത്തിലെത്തുന്ന പ്രവാസികളുടെ ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള ചെലവ് നോര്‍ക്കയില്‍ നിന്നും നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ഇത് പ്രവാസികള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുമെന്നും ഹസ്സന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിക്കെതിരെ ജോര്‍ജ് കൂര്യന്, പിണറായിക്കെതിരെ പികെഡി നമ്പ്യാര്‍: തയ്യാറായി ബിജെപി
പത്തനംതിട്ട ഇത്തവണയും തൂത്ത് വാരും; വീണാ ജോര്‍ജും ജനീഷും ഉള്‍പ്പടെ നാല് പേരും വീണ്ടും മത്സരത്തിന്
രാഹുലിന്റെ ആ നിര്‍ദ്ദേശത്തിൽ ഞെട്ടി കേരള നേതൃത്വം; നടപ്പാക്കിയാൽ വിജയം ഉറപ്പ്, പുതിയ പദ്ധതികൾ ഇങ്ങനെ
വല ഒതുക്കാന്‍ ടി ഷര്‍ട്ട് ഊരി കടലിലേക്ക് ചാടി രാഹുല്‍; അമ്പരപ്പോടെ മത്സ്യത്തൊഴിലാളികള്‍, കൗതുകം
നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം