കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത മാതാവിനെ ലോക നേതൃപദവിലെത്തിക്കണമെന്ന് ബാബാ രാംദേവ്

Google Oneindia Malayalam News

കോഴിക്കോട്: ലോകനേതൃപദവിയിലേക്ക് ഭാരത മാതാവിനെ എത്തിക്കണമെന്ന് യോഗ ഗുരു ബാബാ രംദേവ്. മാതൃരാജ്യത്തെ ബഹുമാനിക്കാത്ത ഒരു തത്വ ശാസ്ത്രത്തെയും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് സമാപിച്ച മഹാഭാരതം ധര്‍മ്മ രക്ഷാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്.

ജാതിമത വേര്‍തിരിവുകള്‍ അവസാനിപ്പിക്കണമെന്നും ഭാരതത്തെ അദ്യാത്മകതയിലേക്ക് ഉയര്‍ത്താന്‍ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കുന്നത് മതത്തിനു വേണ്ടിയല്ല. രാഷ്ട്രത്തിനു വേണ്ടിയാണ് . ഭാരതീയ ടോഗ വ്യവസ്ഥയിലൂടെ നമ്മുടെ ശരീരം ആരോഗ്യപരമായി നില നിര്‍ത്താന്‍ സാധിക്കും. എല്ലാവരും യോഗ അഭ്യസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Baba Ramdev

ഇന്ന് ഭാരതം നേരിടുന്നത് ജാതിയുെടെയും മതത്തിന്റെയും പേരിലുള്ള ഭ്രാന്താണ് . ഒരു ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതുപോലെ എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. കച്ചവട താത്പര്യത്തിനല്ല സ്വദേശ വസ്തുക്കളുടെ പ്രചരണത്തിനും അതുവഴി രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനകത്തു തന്നെ ഉപയോഗിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലായിരുന്നു ബാബാ രാംദേവ് പ്രസംഗം തുടങ്ങിയത്. നമ്മുടെ സംസ്‌ക്കാരത്തില്‍ നിന്ന് വിട്ടു പോയവരെ തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ സമുദ്ര വന്ദനം നടന്നു. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ പതാക ഉയര്‍ത്തി. കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി മുഖ്യ പ്രഭാഷണം നടത്തി.

English summary
Yoga Guru Baba Ramdev has said that any ideology that fails to respect and honour the motherland is unacceptable.Inaugurating the Mahabharatam Dharmaraksha Sangamam on the Kozhikode beach on Wednesday evening, Ramdev said no society in the world failed to respect its motherland. There was no discrimination in the name of caste and religion. The slogan ‘Bharat Ma Ki Jai’ is not for any religion but for the nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X