വിദ്യാർത്ഥി സമരം വിജയം: മറ്റക്കര ടോംസ് കോളേജ് അടച്ചു പൂട്ടി...!!!
ഇപ്പോൾ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉടൻ തന്നെ മറ്റ് കോളേജുകളിലേക്ക് മാറ്റും
കോട്ടയം: മറ്റക്കരയിലെ ടോസ് എഞ്ചിനീയറിംഗ് കോളേജിന് താഴ് വീണു. കോളേജ് ഈ അധ്യയന വര്‍ഷം ഇനി പ്രവര്‍ത്തിക്കില്ല. സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാലയാണ് കോളേജിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ഇപ്പോള്‍ ഇവിടെ പഠിയ്ക്കുന്ന 200ഓളം വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റും.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങലായി കോളേജ് അടഞ്ഞ് കിടക്കുകയായിരുന്നു. ഇതിന് ഇടേ ചൊവ്വാഴ്ച കോളേജ് തുറക്കുമെന്ന് മാനേജ്മനെറ് അറിയിച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാങ്കേതിക സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് സാങ്കേതിര സര്‍വ്വകലാശാല അധികൃതര്‍ കോളേജില്‍ പരിശോധനയ്ക്ക് എത്തി. പരിശോധന നടത്തിയ ഉപസമിതി കോളേജിന് എതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
ക്യാമ്പസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല, ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ല, മതിയായ യോഗ്യത ഇല്ലാത്തവരാണ് അധ്യാപകരായി ഇരിക്കുന്നതെന്നും സമിതി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റ്‌ലില്‍ കടുത്ത മാനസിക പീഡനമാണ് നടക്കുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു.

സാങ്കേതിക സര്‍വ്വകാലാശ ഉപസമിതിയുടെ തെളിവെടുപ്പ് അട്ടിമറിയ്ക്കാന്‍ മാനേജ്‌മെന്‌റ് ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇതിനെ നേരിട്ടു. ലോ അക്കാദമിയെ വിദ്യാര്‍ത്ഥി സമരം അനിശ്ചിതമായി നീണ്ട്‌പോവുകയാണെങ്കിലും, ഒരു വിദ്യാര്‍ത്ഥി സമരം വിജയമായതിന്‌റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്.












Click it and Unblock the Notifications