കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമങ്ങള്‍ക്ക് പുല്ലുവില; തണ്ണീര്‍ത്തടത്തില്‍ മലബാര്‍ ഡെവലപേഴ്‌സിന്റെ ഫ്‌ളാറ്റ് സമുച്ചയം

കോഴിക്കോട് കോര്‍പ്പറേഷനിലെ വയപ്പുറത്ത് പൊയില്‍ത്താഴം നീര്‍ത്തട പ്രദേശത്താണ് മലബാര്‍ ഡെവലപ്പേഴ്‌സ് അഞ്ചു നിലകെട്ടിടം നിര്‍മിക്കാനിരിക്കുന്നത്.

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: പുതിയങ്ങാടിയില്‍ തണ്ണീര്‍ത്തടം നികത്തി ഫ്‌ളാറ്റ് സമുച്ചയം പണിയാന്‍ മലബാര്‍ ഗോള്‍ഡിന്റെ സഹോദരസ്ഥാപനമായ മലബാര്‍ ഡെവലപ്പേഴ്സ്. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് നിര്‍മാണം നടത്തുന്നത് എന്നാണ് ആക്ഷേപം.

Malabar

നിര്‍മാണം നിര്‍ത്തിവയ്ക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതി സമീപിച്ചു. നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടും നേരത്തെ നിര്‍മിച്ചവ പൊളിച്ചുമാറ്റിയില്ല. കോഴിക്കോട് കോര്‍പ്പറേഷനിലെ വയപ്പുറത്ത് പൊയില്‍ത്താഴം നീര്‍ത്തട പ്രദേശത്താണ് മലബാര്‍ ഡെവലപ്പേഴ്‌സ് അഞ്ചു നിലകെട്ടിടം നിര്‍മിക്കാനിരിക്കുന്നത്.

Malabar

ആകെ 55 സെന്റിലാണ് ഫ്‌ളാറ്റിന്റെ പ്ലാനിന് കോര്‍പ്പറേഷനില്‍നിന്ന് അനുമതി നേടിയിരിക്കുന്നത്. ഇതില്‍ 11 സെന്റ് സ്ഥലം യാതൊരുവിധ നിര്‍മാണ പ്രവൃത്തികളും പാടില്ലാത്ത തണ്ണീര്‍ത്തടം ആണ്. നീര്‍ത്തട ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട പ്രദേശം ആണ്.

Malabar

ഇവിടം കാര്‍ഷിക ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍, ഈ സ്ഥലത്താണ് ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് ഏരിയ സജ്ജീകരിക്കുന്നത്. ഇവിടം നികത്താനുപയോഗിച്ച മണ്ണ് നീക്കിയില്ലെന്ന് മാത്രമല്ല ഇതുസംബന്ധിച്ച തഹസില്‍ദാരുടെ നിര്‍ദേശം പോലും കമ്പനി ചെവിക്കൊണ്ടിട്ടില്ല.

Malabar

നീര്‍ത്തടം നികത്തി ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനെതിരെ ആഴ്ചകള്‍ക്കു മുന്‍പാണ് നാട്ടുകാര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നിര്‍മാണ പ്രവൃത്തികള്‍ തടഞ്ഞുകൊണ്ട് കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍, ജില്ലാ കളക്ടര്‍, റവന്യൂ ഡിവിഷണല്‍ ഓഫിസര്‍, പുതിയങ്ങാടി വില്ലേജ് ഓഫിസര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കൃഷി ഓഫിസര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയതായി നാട്ടുകാര്‍ പറയുന്നു. തഹസില്‍ദാര്‍ ഇടയ്ക്ക് വരുകയും മണ്ണു നീക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതൊഴിച്ചാല്‍ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. പാര്‍ക്കിങ്ങിന് പുറമെ ഫ്‌ളാറ്റിന് ഇപ്പോഴും പൊതുവഴി യാഥാര്‍ഥ്യമായിട്ടില്ല. ഇതും ഡാറ്റ ബാങ്കില്‍ത്തന്നെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

English summary
Malabar Developers continue their construction works after Village Officer'd Stop Memmo in wetland.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X