'രുചിയില്ല, മണമില്ല, ഒപ്പം പുറംവേദനയും, പക്ഷേ പത്ത് നാള്‍ കൊണ്ട് കൊവിഡിനെ അതിജീവിച്ചു': കുറിപ്പ്
രുചിയറിയുന്നില്ല മണമറിയുന്നില്ല, കൊവിഡ് ബാധിച്ച ശേഷമുള്ള ആ പത്ത് ദിവസങ്ങളില്‍ തനിക്ക് സംഭവിച്ചത് ഇക്കാര്യങ്ങളാണ്. ഇത് കോഴിക്കോട് എടക്കാട് സ്വദേശി അഖിലിന്റെ വാക്കുകളാണ്. കൊവിഡ് ലോകം മുഴുവന്‍ ഭീതി പരത്തുന്ന വേളയിലും അഖിലിന് ആശ്വാസ വാക്കുകള്‍ പറയാനുണ്ട്. പത്ത് ദിവസം കൊവിഡിനെ സഹിക്കേണ്ടി വന്നെങ്കിലും തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്ന അഖിലിന്റെ വാക്കുകളില്‍ ആത്മവിശ്വാസം. മറ്റിടങ്ങളില്‍ നിന്നും വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ അനുഭവമെന്ന് അഖില്‍ പറയുന്നു.
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

2020 നവംബറിലാണ് തനിക്ക് കൊവിഡ് ബാധിക്കുന്നത്. ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ്. ഏകദേശം പത്ത് ദിവസത്തിനുള്ളില്‍ തന്നെ അത് നെഗറ്റീവായി. രോഗലക്ഷ്ണങ്ങള്‍ പലയിടത്തും പലതാണ് മുമ്പ് കേട്ടിരുന്നത്. എന്നാല്‍ എനിക്ക് എല്ലാവരിലും കാണുന്നത് പോലെ പനിയാണ് അനുഭവപ്പെട്ടത്. രണ്ട് ദിവസം പനിയായപ്പോള്‍ എനിക്ക് സംശയമുണ്ടായിരുന്നു. കാരണം ആ സമയത്ത് എല്ലാവര്‍ക്കും കൊവിഡ് പോസിറ്റീവാകുന്ന വാര്‍ത്തകളായിരുന്നു ചുറ്റിലും കേട്ടിരുന്നത്. അതുകൊണ്ട് ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ കൊവിഡ് പോസിറ്റീവാകുകയും ചെയ്തു.
പോസിറ്റീവായ ശേഷം പനി തന്നെയാണ് തുടര്‍ന്നത്. മറ്റ് രോഗലക്ഷണങ്ങള്‍ക്ക് പകരം പുറം വേദനയാണ് എനിക്ക് കൂടുതലായി അനുഭവപ്പെട്ടത്. അതിലുപരി ഭക്ഷണത്തിന്റെ രുചി അറിയാന്‍ സാധിക്കുമായിരുന്നു. അതോടൊപ്പം ഒന്നിന്റെയും മണം അറിയാനും സാധിക്കില്ലായിരുന്നു. രുചിയും മണവും നഷ്ടപ്പെട്ടതാണ് കൊവിഡ് ബാധിച്ചപ്പോള്‍ എനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നിയത്. പിന്നീട് നെഗറ്റീവായതിന് ശേഷം മാത്രമാണ് എനിക്ക് രുചിയും മണവുമൊക്കെ തിരിച്ച് കിട്ടിയത്. നെഗറ്റീവായി പിറ്റേന്ന് തന്നെ ഇതെല്ലാം തിരിച്ചുവന്നുവെന്ന് കരുതരുത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സാവകാശമാണ് പഴയ രീതിയിലുള്ള മണവും രുചിയുമൊക്കെ തിരിച്ചുകിട്ടിയത്.
മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം. പിന്നീട് പത്ത് ദിവസത്തിന് ശേഷം നെഗറ്റീവായെങ്കിലും പഴയ രീതിയിലേക്ക് ആരോഗ്യം തിരിച്ചെത്തിയത് ദിവസങ്ങള്‍ കഴിഞ്ഞാണ്. വൈറ്റമിന്‍ ഗുളികകളാണ് ആ സമയത്ത് കൂടുതലായും കഴിച്ചിരുന്നത്. കൊവിഡ് ഭേദമായപ്പോള്‍ തനിക്ക് വലിയൊരു ആശ്വാസമായിരുന്നു.
ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications