തൃശൂരില്‍ ചുഴലിക്കാറ്റ്!! പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു!! വീടുകള്‍ക്ക് കേടുപാട്, 15 പേര്‍ക്ക്
സാരമായി പരിക്കേറ്റവരെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍: കാലവര്‍ഷം ചെറിയ ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായതിനു പിറകെ സംസ്ഥാനത്ത് കെടുതികളും തുടങ്ങി. കുന്ദംകുളത്ത് അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. രണ്ടു പള്ളികളുടെ മേല്‍ക്കൂരകളാണ് തകര്‍ന്നുവീണത്. പുരാതനമായ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെയും ഹോളി ക്രോസ് പള്ളിയുടെയും മേല്‍ക്കൂരകളാണ് കാറ്റില്‍ തകര്‍ന്നത്. കുന്ദംകുളത്തു തന്നെയുള്ള സെന്റ് തോമസ് എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂരയും ചുഴലിക്കാറ്റില്‍ തകര്‍ന്നു.

സെന്റ് മേരീസ് പള്ളിയില്‍ പൊതുയോഗം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മേല്‍ക്കൂര തകര്‍ന്നുവീണ് 15 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മേല്‍ക്കൂരയിലുണ്ടായിരുന്ന ഓടുകള്‍ ശക്തമായ കാറ്റിനെ തുടര്‍ന്നു ആളുകളുടെ തലയില്‍ പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റവരെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചിറ്റനൂര്‍, കാവിലക്കാട്, ആര്‍സാറ്റ് മേഖലകളിലാണ് വ്യാപകമായി മരങ്ങള്‍ കടപുഴകി വീണത്. ചില സ്ഥലങ്ങളില്‍ വീടുകള്‍ക്കു മുകളിലും മരം പതിച്ചു. ഈ പ്രദേശങ്ങളില്‍ വൈദ്യുതിയും തടസ്സപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications